EPL 2022 European Football Foot Ball International Football Top News transfer news

ഗലാട്ടസാറെക്കെതിരെ ഇന്നത്തെ മത്സരത്തില്‍ യുണൈറ്റഡിന് ജയം അനിവാര്യം

November 29, 2023

ഗലാട്ടസാറെക്കെതിരെ ഇന്നത്തെ മത്സരത്തില്‍ യുണൈറ്റഡിന് ജയം അനിവാര്യം

ഗ്രൂപ്പ് എ യില്‍ ഇന്ന് നടക്കാന്‍ പോകുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ഗലാറ്റസരെയെ നേരിടാൻ ഒരുങ്ങുന്നു.ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍ ആയ യുണൈറ്റഡിന് ഇന്നത്തെ മത്സരത്തില്‍ ജയം നേടിയാല്‍ മാത്രമേ ചാമ്പ്യന്‍സ് ലീഗിന്‍റെ നോക്കൌട്ട്  റൗണ്ട്  സാധ്യത നിലനില്‍ക്കൂ.ശേഷിക്കുന്ന മത്സരങ്ങളില്‍ എല്ലാം ജയം നേടാന്‍ കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാര്‍ ആയി അടുത്ത റൌണ്ടിലേക്ക് പോകാന്‍ അവര്‍ക്ക് കഴിയും.

Manchester United attacker Rasmus Hojlund after picking up an injury on November 11, 2023

നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ്‌ നേടിയ ഗലാട്ടസാറെ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് ഉറപ്പാക്കാന്‍ അവര്‍ക്കും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യം ആണ്.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നേ കാല്‍ മണിക്ക് ഗലാട്ടസാറെയുടെ ഹോം ഗ്രൌണ്ട് ആയ   റാംസ് പാർക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ മത്സരത്തില്‍ എവര്‍ട്ടനെതിരെ എതിരില്ലാത്ത മൂന്നു ഗോള്‍ നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ ആണവര്‍.കഴിഞ്ഞ മത്സരത്തില്‍ മികച്ച അക്രോബാട്ടിക്ക് ഗോള്‍ നേടിയ ഗര്‍നാച്ചോ ഇന്നത്തെ മത്സരത്തില്‍ ആദ്യ ടീമില്‍ തന്നെ ഉണ്ടാകും.

 

 

Leave a comment