EPL 2022 European Football Foot Ball International Football Top News transfer news

പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം

November 25, 2023

പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം

കഴിഞ്ഞ രണ്ട് സീസണുകളിലായി സിറ്റിക്കെതിരായ  നഷ്ട്ടപ്പെട്ട മേധാവിത്വം തിരിച്ചു പിടിക്കാന്‍ ലിവര്‍പൂള്‍.ഇന്‍റര്‍നാഷനല്‍ ബ്രേക്ക് കഴിഞ്ഞ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമ്പോള്‍ അതിലെ ആദ്യ മല്‍സരം തന്നെ ലിവര്‍പൂളും സിറ്റിയും തമ്മില്‍ ആണ്.നിലവിലെ ഫോം വെച്ച് ഇരു കൂട്ടരും ഒരേ അവസ്ഥയില്‍ ആണ് എങ്കിലും നേരിയ മേല്‍ക്കൈ പെപ്പിന്‍റെ സിറ്റിക്ക് ഉണ്ട് എന്നു തന്നെ പറയേണ്ടി വരും.

Liverpool vs Manchester City: Predicted line-ups, kick off time, how and  where to watch on TV and online | Marca

 

ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് എത്തിഹാദ് സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.നിലവിലെ സാഹചര്യത്തില്‍ ലിവര്‍പൂളിനെതിരെ സിറ്റിക്ക് ഒരു പോയിന്‍റ് മാത്രമേ ലീഡ് ഉള്ളൂ.ഇന്നതെ മല്‍സരത്തിലെ വിജയി ആയിരിയ്ക്കും പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ പോകുന്നത് എന്നതിനാല്‍ ഇരു ടീമുകളില്‍ നിന്നും മികച്ച ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ന് ജയം നേടിയാല്‍ പ്രീമിയര്‍ ലീഗില്‍  തുടര്‍ച്ചയായി 24 ഹോം മല്‍സരങ്ങളിലെ വിജയങ്ങള്‍ നേടി എന്ന റിക്കോര്‍ഡ് സിറ്റിക്ക് കരസ്ഥമാകും.

Leave a comment