റോബർട്ടോ ഫിർമിനോയുടെ പിതാവ് അന്തരിച്ചു
ശനിയാഴ്ച രാത്രി കുടുംബസമേതം ദുബായിലേക്കുള്ള യാത്രയ്ക്കിടെ റോബർട്ടോ ഫിർമിനോയുടെ പിതാവ് അന്തരിച്ചു.62 കാരനായ ജോസ് റോബർട്ടോ കോർഡിറോ ഡി ഒലിവേരയ്ക്ക് ഹൃദയാഘാതം സംഭവിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം മാസിയോയിലേക്ക് കൊണ്ടുവരാൻ കുടുംബം ഇപ്പോഴും രാജ്യത്തെ ബ്രസീലിയൻ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നു.അടുത്ത സുഹൃത്തുക്കളും ഫിർമിനോയുടെ പ്രസ് മാനേജരും വിവരം ബ്രസീലിയൻ വാർത്താ ഔട്ട്ലെറ്റ് യുഒഎല്ലിന് സ്ഥിരീകരിച്ചു.

ഈ അടുത്ത് തന്റെ ബുക്ക് പ്രസിദ്ധീകരിച്ചപ്പോള്‍ ഫിര്‍മീനോ തന്റെ പിതാവ് ആണ് തന്റെ ഹീറോ എന്നു വെളിപ്പെടുത്തിയിരുന്നു.കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ചിലവഴിച്ചത് എന്നും പുസ്തകത്തില്‍ താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഫിർമിനോയുടെ ഭാര്യ ലാറിസ പെരേര ഫിര്മീഞ്ഞോയോട് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തു.