പരിക്ക് കാരണം ജറോഡ് ബോവൻ ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറിയതായി ഗാരെത് സൗത്ത്ഗേറ്റ് സ്ഥിരീകരിച്ചു
നോർത്ത് മാസിഡോണിയയ്ക്കെതിരായ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി ജറോഡ് ബോവൻ ഇംഗ്ലണ്ട് ടീമിൽ നിന്ന് പിന്മാറിയതായി വെളിപ്പെടുത്തി ഇംഗ്ലണ്ട് ടീം മാനേജര്‍ ഗാരെത് സൗത്ത്ഗേറ്റ്.വെസ്റ്റ് ഹാം വിംഗർ ഈ സീസണിൽ മികച്ച ഗോൾ സ്കോറിംഗ് ഫോമിലാണ്, അടുത്ത സമ്മറില്‍ നടക്കാന്‍ പോകുന്ന യൂറോ 2024 ല്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടുക എന്നത് ആയിരുന്നു താരത്തിന്റെ വലിയ ലക്ഷ്യം.

വെംബ്ലിയിൽ മാൾട്ടയ്ക്കെതിരെ വെള്ളിയാഴ്ച നടന്ന വിജയത്തിൽ ഉപയോഗിക്കാത്ത സബ് ആയിരുന്നു ബോവന്.പരിശീലനത്തിനിടെ ആണ് അദ്ദേഹത്തിന് പരിക്ക് പറ്റിയത് എന്ന് സൗത്ത്ഗേറ്റ് തന്റെ മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.താരത്തിന്റെ പരിക്കിന്റെ വ്യാപ്തി അളക്കാന്‍ സമയം ഇല്ലാത്തതിനാല്‍ ആണ് അദ്ദേഹത്തെ ക്ലബിലേക്ക് തിരിച്ച് അയച്ചത് എന്നും എന്നാല്‍ ഉടനെ അദ്ദേഹം ഫിറ്റ്നസ് കൈവരിക്കും എന്നും സൌത്ത്ഗെയ്റ്റ് കൂട്ടിച്ചേര്‍ത്തു.