എസിഎല് പരിക്ക് ; ഗാവിയുടെ നില ഗുരുതരം
ഇന്നലെ ജോര്‍ജിയന്‍ ടീമിനെതിരെ നടന്ന മല്‍സരത്തില്‍ ജയം നേടി എങ്കിലും യുവ മിഡ്ഫീല്‍ഡര്‍ ആയ ഗാവി പരിക്ക് മൂലം കളം വിട്ടത് സ്പെയിന് ടീമിനും ബാഴ്സലോണ ടീമിനും വലിയ തിരിച്ചടി നല്കുന്നു.താരത്തിനു സംഭവിച്ചിരിക്കുന്നത് എസിഎല് പരിക്ക് ആണ്.എട്ട് മാസത്തോളം താരത്തിനു വിശ്രമം വേണ്ടി വരും എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച സൈപ്രസിനെ തോൽപ്പിച്ച സ്പാനിഷ് ടീമില്‍ ഒന്‍പത് മാറ്റങ്ങള്‍ കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ വരുത്തിയിരുന്നു.എന്നിട്ടും ഗാവിക്ക് അദ്ദേഹം വിശ്രമം നല്‍കിയിട്ടില്ല. റയൽ സോസിഡാഡ് റോബിൻ ലെ നോർമൻഡും ഇന്നലെ കളിച്ചു.19 കാരനായ ഗാവിക്ക് വന്നിരിക്കുന്ന ആദ്യത്തെ വലിയ ഇന്‍ജുറി ആണിത്.പിച്ചില്‍ നിന്നു കളം വിടുമ്പോള്‍ താരം കരഞ്ഞാണ് പോയത്.താരത്തിന്റെ പരിക്കിന്റെ വ്യാപ്തി വളരെ കൂടുതല്‍ ആണ് എന്നും തന്റെ സ്പോര്‍ട്ടിങ് കരിയറിലെ ഏറ്റവും മോശം ദിനം ആണ് ഇന്നലെ ഉണ്ടായത് എന്നും സ്പാനിഷ് കോച്ച് മാധ്യമങ്ങളോട് പറഞ്ഞു.