European Football Foot Ball International Football ISL Top News transfer news

” കുവൈത്തിനെതിരെ ഇന്ത്യ നേടിയ ജയത്തില്‍ അതിശയിക്കാനൊന്നുമില്ല “- ഇഗോർ സ്റ്റിമാക്

November 18, 2023

” കുവൈത്തിനെതിരെ ഇന്ത്യ നേടിയ ജയത്തില്‍ അതിശയിക്കാനൊന്നുമില്ല “- ഇഗോർ സ്റ്റിമാക്

കുവൈത്തിനെ 1-0ന് തോൽപ്പിച്ച ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന് തുടക്കമിട്ടു.മത്സരത്തിന്റെ 90 മിനിറ്റുമുഴുവൻ കുവൈറ്റിന്റെ അറ്റാക്കിംഗ് കളിക്കാരെ തടയാൻ ബ്ലൂ ടൈഗേഴ്‌സ് ഉറച്ച പ്രതിരോധ പ്രകടനമാണ് കാഴ്ചവെച്ചത്.എഎഫ്‌സി ഏഷ്യൻ കപ്പ് ചാമ്പ്യന്മാരായ ഖത്തറിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മല്‍സരം.026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഖത്തർ അഫ്ഗാനിസ്ഥാനെ 8-1 എന്ന സ്‌കോറിനാണ് ദോഹയിൽ തോല്‍പ്പിച്ചത്.

FIFA World Cup qualifiers: At home away from home, India beat Kuwait 1-0 |  Football News - The Indian Express

 

“മല്‍സരം ജയിക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ ആണ് ഈ താരങ്ങള്‍ എല്ലാം മികച്ച രീതിയില്‍ കളിച്ചത്.വിജയം മറ്റ് പലരെയും ആശ്ചര്യപ്പെടുത്തി എങ്കിലും എനിക്കു ഒരു തരത്തില്‍ ഉള്ള ഞെട്ടലും ഇല്ല.എന്തെന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷം എത്ര നന്നായി ഞങ്ങള്‍ പരിശ്രമിച്ചു എന്നു എനിക്കു നന്നായി അറിയാം.ഈ ടീമില്‍ എനിക്കു അതിയായ വിശ്വാസം ഉണ്ട്.” കോച്ച് ഇഗോർ സ്റ്റിമാക് മല്‍സരശേഷം പറഞ്ഞു.

Leave a comment