ഐര്‍ലന്‍ഡിനെ മറികടന്ന് യൂറോ യോഗ്യത നേടാന്‍ ഡച്ച് ടീം
യൂറോ 2024-ലേക്കുള്ള യോഗ്യത ഉറപ്പാക്കാൻ ഒരു വിജയം കൂടി മാത്രം മതി ഡച്ച് ടീമിന്. റിപ്പബ്ലിക് ഓഫ് അയർലൻഡിനെ ഇന്ന് ഹോളണ്ട് യൊഹാൻ ക്രൈഫ് അരീനയില്‍ വെച്ച് ഏറ്റുമുട്ടും.ആറ് മല്‍സരങ്ങളില്‍ നിന്നു നാല് ജയം നേടിയ ഈ ഡച്ച് ടീം ഗ്രൂപ്പ് ബിയില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത് ആണ്.

വെറും ആറ് പോയിന്റ് മാത്രം ഉള്ള ഐര്‍ലന്‍ഡ് നാലാം സ്ഥാനത്ത് ആണ്.ഇന്നതെ മല്‍സരഫലം ഐറിഷ് ടീമിനെ യാതൊരു തരത്തിലും ബാധിക്കാന്‍ പോകുന്നില്ല.ഫോമില്‍ എത്താന്‍ കുറച്ച് പാടുപ്പെട്ടു എങ്കിലും ഡച്ച് ടീം കോമാന് കീഴില്‍ പഴയ ട്രാക്കില്‍ എത്തി കഴിഞ്ഞിരിക്കുന്നു. അവരെ ഇപ്പോള്‍ ആകെ അലട്ടുന്ന പ്രശ്നം പരിക്കുകള്‍ ആണ്.നഥാൻ എകെ, ലുത്ഷരെൽ ഗീർട്രൂയിഡ, ജെറമി ഫ്രിംപോംഗ്,ഫ്രെങ്കി ഡി യോങ് എന്നിവരുടെ സേവനം ഇന്നതെ മല്‍സരത്തില്‍ ഡച്ച് ടീമിന് ലഭിക്കുകയില്ല.