ഹാരി മഗ്വയറുടെ ഫോമിലേക്കുള്ള തിരിച്ചുവരവ് വരാനെക്ക് പാരയായി
റാഫേൽ വരാനുമായി എറിക് ടെന്‍ ഹാഗിന് വല പ്രശ്നവും ഉണ്ടോ എന്ന ചോദ്യം പല കുറി മാധ്യമങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒടുവില്‍ അതിനു മറുപടി നല്കാന്‍ റെഡ് ഡെവിള്‍സ് കോച്ച് നിര്‍ബന്ധിതന്‍ ആയി.കഴിഞ്ഞ സീസണിൽ പ്രതിരോധത്തില്‍ സ്ഥിരമായി കളിച്ചിരുന്ന വരാനെക്ക് ഇപ്പോള്‍ അവസരങ്ങള്‍ അങ്ങനെ ലഭിക്കുന്നില്ല.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും താരം ബെഞ്ചില്‍ ആയിരുന്നു.

എന്നാല്‍ വരാനെക്ക് അവസരം നല്‍കാത്തത് താരവുമായി അഭിപ്രായ വിത്യാസം ഉള്ളത് കൊണ്ടല്ല എന്നാല്‍ അത് ഇംഗ്ലിഷ് താരമായ ഹാരി മഗ്വയറുടെ ഫോമിലേക്ക് ഉള്ള മടങ്ങി വരവ് മൂലം ആണ് എന്ന് കോച്ച് പറഞ്ഞു.ജോണി ഇവാന്‍സുമായി മഗ്വയര്‍ മികച്ച ഫോമില്‍ ആണ് കളിക്കുന്നത് എന്നും ടെന്‍ ഹാഗ് വെളിപ്പെടുത്തി.”കഴിഞ്ഞ വർഷം ഹാരി അധികം കളിച്ചില്ല, അതിനാൽ റാഫയുടെ പ്രകടനത്തിൽ ഞാൻ വളരെ സന്തുഷ്ടനായിരുന്നു.ഇപ്പോഴും താരം നന്നായി കളിക്കുന്നുണ്ട്.എന്നാല്‍ ഹാരിയുടെ തിരിച്ചുവരവ് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.അതിനാല്‍ അയാള്‍ക്ക് പിന്തുണ നല്കാന്‍ ആണ് എന്‍റെ ഇപ്പോഴത്തെ തീരുമാനം.” എറിക് ടെന്‍ ഹാഗ് മാധ്യമങ്ങളോട് പറഞ്ഞു.