ലോകകപ്പ് : ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 338 റൺസ് വിജയലക്ഷ്യം
ശനിയാഴ്ച നടന്ന ഐസിസി ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ജോസ് ബട്ട്‌ലർ ബാറ്റിംഗ് തിരഞ്ഞെടുത്തതോടെ ഇംഗ്ലണ്ട് 50 ഓവറിൽ 337/9 എന്ന നിലയിൽ ഇന്നിങ്‌സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ പാകിസ്ഥാൻ 17/2 എന്ന നിലയിലാണ്.
ഓപ്പണർമാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും ചാമ്പ്യൻമാർക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 82 റൺസ് കൂട്ടിച്ചേർത്തു. ബെയർസ്റ്റോ 59 റൺസെടുത്തപ്പോൾ മലൻ 31 റൺസെടുത്തു.
മൂന്നാം വിക്കറ്റിൽ ജോ റൂട്ടും ബെൻ സ്‌റ്റോക്‌സും ചേർന്ന് 132 റൺസ് നേടി. സ്റ്റോക്‌സ് 76 പന്തിൽ 84 റൺസെടുത്തപ്പോൾ റൂട്ട് 72 പന്തിൽ 60 റൺസെടുത്തു. എന്നാൽ ഇവർക്ക് ശേഷം മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഭ്രൂക്ക് 30 റൺസ് നേടി. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് 3 വിക്കറ്റ് നേടി.