സല-മാനെ ബന്ധത്തിലേ വിള്ളല്‍ വെളിപ്പെടുത്തി ഫിര്‍മീഞ്ഞോ
ലിവര്‍പൂളില്‍ കളിക്കുന്ന സമയത്ത് മാനെയും സലയും തമ്മില്‍ അത്ര രസത്തില്‍ ആയിരുന്നില്ല എന്നു തന്‍റെ പുതിയ ബുക്ക് ആയ “സീ സീനോർ: മൈ ലിവര്‍പ്പൂള്‍ ഇയേഴ്സ് ” ല്‍ ഫിര്‍മീഞ്ഞോ പറഞ്ഞിരിക്കുന്നു.രണ്ടു സൂപ്പര്‍ താരങ്ങള്‍ക്കിടയില്‍ ഉള്ള പ്രശ്നം രമ്യതയില്‍ എത്തിക്കുക എന്ന ഡ്യൂട്ടി തനിക്ക് ആയിരുന്നു എന്നും താരം വെളിപ്പെടുത്തി.
മാനെയും സലയും തമ്മില്‍ ഉള്ള പ്രശ്നം പുറം ലോകം അറിഞ്ഞത് 2019-ൽ ബേൺലിക്കെതിരായ മല്‍സരത്തില്‍ ആയിരുന്നു.സല മാനെക്ക് പന്ത് നല്‍കാതെ ഇരുന്ന അവസരത്തില്‍ മാനെ ബെഞ്ചില്‍ ഇരുന്നു പ്രതിഷേധിച്ചത് വൈറല്‍ ആയിരുന്നു.”ഇരുവര്‍ക്കും പരസ്പരം വലിയ സൌഹൃദം ഇല്ലായിരുന്നു.അതിനു കാരണം എന്താണ് എന്നു എനിക്കു അറയില്ല.ഒരു പക്ഷേ സെനഗല്‍- ഈജിപ്റ്റ് രാജ്യങ്ങള്‍ തമ്മില്‍ ഉള്ള ഫൂട്ബോള്‍ റൈവലറി മൂലം ആയിരിക്കാം.അവര്‍ പരസ്പരം സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല.ഞാന്‍ ആയിരുന്നു അവര്‍ക്ക് ഇടയിലെ മീഡിയേറ്റര്‍.പിച്ചില്‍ ഞാന്‍ ഒരിക്കല്‍ പോലും ഇരുവര്‍ക്കെതിരെ പക്ഷാപാതം കാണിച്ചിട്ടില്ല.അതിനാല്‍ ഇരുവര്‍ക്കും എന്നെ ഇഷ്ട്ടമാണ്.ഫോര്‍വേഡില്‍ ആരെ എങ്കിലും മാറ്റണം എങ്കില്‍ അത് കോച്ച് എന്നെ ആയിരിയ്ക്കും പിന്‍വലിക്കുക.അവരെ പിന്‍വലിച്ചാല്‍ അത് വലിയ പ്രശ്നം ആകും എന്ന ബോധ്യം മാനേജര്‍ ക്ലോപ്പിന് ഉണ്ട്.ടീമിനെ സേവിക്കുക എന്നത് ആണ് എന്‍റെ ഏറ്റവും വലിയ ലക്ഷ്യം ” ബ്രസീലിയന്‍ താരത്തിന്‍റെ ബുക്കില്‍ നിന്നുള്ളതാണിത്.