മാർക്കോസ് അലോൺസോയ്ക്കും സെർജി റോബർട്ടോയ്ക്കും ബാഴ്സലോണ കരാര്‍ നീട്ടി നല്‍കില്ല
ബാഴ്‌സലോണ ഡിഫൻസീവ് ജോഡികളായ മാർക്കോസ് അലോൺസോയ്ക്കും സെർജി റോബർട്ടോയ്ക്കും സ്പാനിഷ് ചാമ്പ്യൻമാർ അടുത്ത വർഷം കരാറുകൾ അവസാനിക്കുമ്പോൾ കരാർ നീട്ടിനൽകില്ലെന്ന് റിപ്പോർട്ട്.മുന്‍ സീസണുകളില്‍ ഇവരുടെ സേവനം ക്ലബിന് വളരെ അധികം വേണ്ടത് ആയിരുന്നു എങ്കിലും ഇപ്പോള്‍ മുപ്പത്തിന് മുകളില്‍ വയസ്സ് ആയ അവര്‍ സാവിയുടെ ടീമില്‍ അധികപ്പറ്റ് ആണ്.
ഇരുവര്‍ക്കും ആദ്യ ഇലവനില്‍ വേണ്ട രീതിയില്‍ അവസരം ലഭിക്കുന്നില്ല.ജോവോ കാൻസെലോയും അലജാൻഡ്രോ ബാൾഡെയും മികച്ച പ്രകടനം മൂലം ആണിത്.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ അലോണ്‍സോക്ക് അവസരം ലഭിച്ചാല്‍ പോലും റോബര്‍ട്ടോയുടെ കാര്യം അതിലേറെ പ്രശ്നത്തില്‍ ആണ്.കാന്‍സലോയുടെ അഭാവത്തില്‍ റോബര്‍ട്ടോയ്ക്ക് അവസരം നല്‍കുന്നതിന് പകരം സാവി അറൂഹോ,കൂണ്ടേ എന്നിവരില്‍ കൂടുതല്‍ വിശ്വാസം അര്‍പ്പിക്കുന്നു. ജൂനിയര്‍ കാലം മുതല്‍ ലാമാസിയ അക്കാദമിയില്‍ കളിച്ചു വളര്‍ന്ന റോബര്‍ട്ടോ ബാഴ്സലോണക്ക് പുറത്തു വേറെ എവിടേയും കളിച്ചിട്ടില്ല.