തങ്ങളുടെ താരങ്ങള്‍ക്ക് നേരെ വംശീയ അധിക്ഷേപത്തിനെ അപലപ്പിച്ച് ന്യൂ കാസില്‍
ശനിയാഴ്ച പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ 1-0 ന് വിജയിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ ബ്രൂണോ ഗുയിമാരേസിനും ജോ വില്ലോക്കിനും ആഴ്സണല്‍ ആരാധകരില്‍ നിന്നും വംശീയ അധിക്ഷേപം ലഭിക്കുന്നുണ്ട്.തങ്ങള്‍ക്കെതിരെ വാര്‍ നല്കിയ ഗോള്‍ തീര്‍ത്തൂം നിരാശാജനകം ആണ് എന്ന് മാനേജര്‍ ആയ ആര്‍റ്റെറ്റയും അതിനുശേഷം ആഴ്സണല്‍ മാനേജ്മെന്‍റും പരസ്യമായി വെളിപ്പെടുത്തിയിരുന്നു.ആ മല്‍സരത്തിലെ വാര്‍ തീരുമാനത്തിന്‍റെ അനന്തര ഫലങ്ങള്‍ ആണ് ഇപ്പോള്‍ ആഴ്സണല്‍ ആരാധാകരുടെ ഈ പ്രവര്‍ത്തി.

“ഞങ്ങളുടെ സന്ദേശം വ്യക്തമാണ്. ഫുട്ബോളിലോ സമൂഹത്തിലോ വംശീയതയ്ക്ക് ഇടമില്ല. ഞങ്ങൾ ബ്രൂണോയ്‌ക്കും ജോയ്‌ക്കും പിന്തുണ നൽകുന്നു, ഉത്തരവാദിത്തപ്പെട്ടവരോട് ഈ കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ അറിയിച്ച് കഴിഞ്ഞു.”ക്ലബ് തങ്ങളുടെ ഒഫീഷ്യല്‍ പ്രസ്താവനയിൽ പറഞ്ഞു.ന്യൂ കാസില്‍ താരങ്ങള്‍ക്ക് ലഭിച്ച ഈ മോശം അനുഭവത്തിനെ കുറിച്ച് പരസ്യമായി അപലപ്പിച്ചു കൊണ്ട് പ്രീമിയർ ലീഗും ആഴ്സണലും രംഗത്ത് എത്തിയിട്ടുണ്ട്.