വാറിനെതിരെ പ്രതിഷേധം ; മോണിറ്റർ നിലത്തേക്ക് എറിഞ്ഞ് ഇയാഗോ അസ്പാസ്
ശനിയാഴ്ച ലാലിഗയിൽ സെവിയ്യയുമായുള്ള മല്‍സരത്തില്‍ തങ്ങള്‍ക്ക് റഫറി വിധിച്ച പെനാല്‍റ്റി വാര്‍ നിഷേധിച്ചതിനെ തുടര്‍ന്നു സെൽറ്റ വിഗോ ക്യാപ്റ്റൻ ഇയാഗോ അസ്പാസ് പിച്ച്സൈഡ് വാര്‍ മോണിറ്റർ നിലത്തേക്ക് എറിഞ്ഞു.സഹതാരം റെനാറ്റോ ടാപിയ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് തൊട്ടുപിന്നാലെ, ആസ്പാസ് നേടിയ ഗോളില്‍ ആണ് സെല്‍റ്റ വിജയം നേടിയത്.

” റഫറിയിങ് തീരുമാനം എപ്പോഴും ഞങ്ങള്‍ക്കെതിരെ സംഭവിക്കുന്നു.ഇതിന് ഒരു മാറ്റം ഇന്നലെ ആണ് ഉണ്ടായത്.എന്നാല്‍ അപ്പോള്‍ അയാള്‍ വാറിന്‍റെ കൈയ്യിലേക്ക് തീരുമാനം കൊടുത്തു.ലോകത്തെ മികച്ച ലീഗ് ആവാന്‍ ശ്രമിക്കുന്ന ലാലിഗ ഈ ചെയ്യുന്നത് വലിയ തെറ്റ് ആണ്.ഞങ്ങളുടെ സംഭാവനക്കൊന്നും ഒരു വിലയും ഇല്ല.”ആസ്പാസ് മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.മുൻ റയൽ മാഡ്രിഡിന്റെയും ലിവർപൂൾ മാനേജരുമായ റാഫ ബെനിറ്റസിന്റെ കീഴില്‍ കളിക്കുന്ന സെൽറ്റ, ഈ സീസണിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച് ലാലിഗ പട്ടികയിൽ 18-ാം സ്ഥാനത്താണ്.ഇതിന് മുന്നേ മാനേജര്‍ ആയ അദ്ദേഹവും വാറിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.