പിതാവിനെ വിട്ടു കിട്ടാന്‍ അഭ്യര്‍ഥിച്ച് ലൂയിസ് ഡയാസ്
ഇന്നലെ ലിവര്‍പൂളിന് വേണ്ടി ഇന്‍ജുറി ടൈമില്‍ ഗോള്‍ നേടി പിതാവിനെ വിട്ടു കിട്ടാന്‍ ആവശ്യപ്പെട്ട ലൂയിസ് ഡയാസ് ഇപ്പോള്‍ ഇതാ തന്‍റെ അപേക്ഷ കൂടുതല്‍ വൈകാരികമായി സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നു.തന്‍റെ കുടുംബത്തിന്‍റെ അത്താണിയായ പിതാവ് ഇല്ലാതെ തങ്ങളുടെ ലോകം പൂര്‍ണം ആവില്ല എന്നു വെളിപ്പെടുത്തിയ താരം ലോക സംഘടനകളോട് തന്നെ ഇതിന് വേണ്ടി കൈകൊര്‍ക്കാന്‍ അഭ്യര്‍ഥിച്ചു.

തട്ടിക്കൊണ്ടുപോയതിന് ELN ഉത്തരവാദിയാണെന്ന് കൊളംബിയ സർക്കാർ വ്യാഴാഴ്ച പറഞ്ഞു. താരത്തിന്‍റെ പിതാവിനെ “എത്രയും വേഗം” മോചിപ്പിക്കും എന്ന് റോയിട്ടേഴ്‌സുമായി പങ്കിട്ട വീഡിയോ ക്ലിപ്പിൽ ELN പ്രതിനിധി ജുവാൻ കാർലോസ് ക്യൂല്ലർ പറഞ്ഞിരുന്നു.നാഷണൽ ലിബറേഷൻ ആർമി ഒരു മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ഗറില്ലാ വിമത സംഘമാണ്.ഇന്നലത്തെ മല്‍സരത്തിന് ശേഷം താരം ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തില്‍ ടീമിന് വേണ്ടി ഒരു പോരാളിയെ പോലെ കളിച്ചത്തില്‍ നിന്നും അദ്ദേഹം എത്ര വലിയ പ്രൊഫഷണല്‍ ആണ് എന്ന് മനസില്ലാക്കാന്‍ കഴിയും എന്ന് ലിവര്‍പൂള്‍ കീപ്പര്‍ ആലിസന്‍ പറഞ്ഞു.