ഒറ്റ ഗോളില്‍ ജയം നേടി യുവന്‍റസ്
ഫിയോറന്റീനയ്‌ക്കെതിരെ ഫാബിയോ മിറെറ്റിയുടെ ഗോള്‍ യുവന്‍റസിന് തുടര്‍ച്ചയായ നാലാം ലീഗ് വിജയം നേടി കൊടുത്തു.10-ാം മിനിറ്റിൽ ഫിലിപ്പ് കോസ്‌റ്റിക്ക് നല്കിയ ക്രോസ് മുതല്‍ എടുക്കാന്‍ മിറെറ്റിക്ക് സാധിച്ചു.കഴിഞ്ഞ ആറ് കളികളിലും ക്ലീന്‍ ചീട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നത് യൂവേ ടീമിന്‍റെ പ്രതിരോധത്തിന്റെ സ്ഥിരത വെളിപ്പെടുത്തുന്നു.

ഈ സീസണിൽ ഒരിക്കൽ മാത്രം തോറ്റ യുവന്റസ് (സസ്സുവോലോയിൽ 4-2 നു) ലീഗ് ലീഡർമാരായ ഇന്റർ മിലാനേക്കാൾ രണ്ട് പോയിന്റ് പിന്നിലും മൂന്നാം സ്ഥാനത്തുള്ള എസി മിലാനെക്കാൾ നാല് പോയിന്റ്റിന് മുന്നിലും ആണ്.ടസ്‌കനി മേഖലയെ സിയാറൻ കൊടുങ്കാറ്റും അതിന്റെ ഫലമായുണ്ടായ വെള്ളപ്പൊക്കവും വകവയ്ക്കാതെയാണ് മാച്ച് സീരി എ നടത്തിയത്.ഇത് മൂലം പല ആരാധകരും മല്‍സരം ബോയ്കോട്ട് ചെയ്തിരുന്നു.തുടക്കം മുതല്‍ക്ക് തന്നെ കൈയ്യില്‍ പൊസഷന്‍ വെച്ച് കൊണ്ട് കളിച്ച ഫിയോറെന്‍ട്ടീന ടീമിന് ക്വാളിറ്റി അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയാതെ പോയത് ആണ് തിരിച്ചടിയായത്.