റയോ വല്ലക്കാനോയോട് റയൽ മാഡ്രിഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു
എല്‍ ക്ലാസിക്കോയില്‍ ജയം നേടിയ റയല്‍ മാഡ്രിഡിന് തിരിച്ചടി.ഇന്നലെ സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ച് നടന്ന മല്‍സരത്തില്‍ മാഡ്രിഡും വലക്കാനോയും സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിത മല്‍സരത്തില്‍ ആകപ്പാടെ 22 ഷോട്ടുകള്‍ നേടിയ മാഡ്രിഡ് മികച്ച അവസരങ്ങള്‍ തുലച്ചത് അവര്‍ക്ക് വിനയായി.അതോടെ ജിറോണയായി ഇപ്പോള്‍ ലാലിഗ ലീഡര്‍മാര്‍.
ആദ്യ പകുതിയിൽ ഫെഡറിക്കോ വാൽവെർഡെയുടെയും ജോസെലുവിന്റെയും മിന്നും ഷോട്ടുകള്‍ തടുത്ത് നിര്‍ത്തിയ ഗോൾകീപ്പർ സ്റ്റോൾ ഡിമിട്രിവ്സ്‌കിയുടെ ശക്തമായ പ്രകടനം ആണ് റയോ വലക്കാനോക്ക് തുണയായത്.ജയം നേടാന്‍ കഴിഞ്ഞില്ല എങ്കിലും സ്കോര്‍ ചെയ്യാന്‍ പല അടവുകള്‍ പയറ്റി നോക്കി കൊണ്ട് തന്‍റെ താരങ്ങള്‍ പിച്ചില്‍ ഉടനീളം നിറഞ്ഞു നിന്നു എന്ന് കോച്ച് ആന്‍സലോട്ടി മല്‍സരശേഷം പറഞ്ഞു.ചില മല്‍സരങ്ങളില്‍ ജയിക്കാന്‍ കഴിയാതെ വരുന്നത് തികച്ചും സ്വാഭാവികം ആണ് എന്നും, ഒരു മല്‍സരത്തിലെ ഫലം കാരണം ഈ ടീമിനെ വില കുറച്ച് കാണരുത് എന്നും കോച്ച് ആന്‍സലോട്ടി പറഞ്ഞു.