ലൂട്ടന്‍ ടൌണിലേക്ക് ലിവര്‍പൂള്‍
പ്രീമിയർ ലീഗ് മത്സരത്തിൽ ലൂട്ടൺ ടൗണിനെ നേരിടാൻ ഉള്ള ഒരുക്കത്തില്‍ ആണ് ലിവര്‍പൂള്‍.സഹ ടീമുകളില്‍ നിന്ന് ഗംഭീര മല്‍സരം നേരിടുന്ന ലിവര്‍പൂളിന് ഇന്നതെ മല്‍സരത്തിലെ ജയം വളരെ അനിവാര്യം ആണ്.ഇന്ന് ജയം നേടാന്‍ ആയാല്‍ പ്രീമിയര്‍ ലീഗിലേക്ക് രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ അവര്‍ക്ക് കഴിയും.

പിതാവിന്റെ കിഡ്നാപ് കേസ് എവിടേയും എത്തിയില്ല എങ്കിലും ടീമിനൊപ്പം ലൂയിസ് ഡയാസ് പരിശീലനം നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്.കൂടാതെ ഫോമില്‍ ഉള്ള നൂനസ്,ജോട്ട എന്നിവര്‍ക്ക് ക്ലോപ്പ് മുന്‍ഗണന നല്‍കും എന്നും കേള്‍ക്കുന്നുണ്ട്.അങ്ങനെ സംഭവിച്ചാല്‍ കോഡി ഗാക്ക്പോക്ക് ഇന്ന് ആദ്യ ഇലവനില്‍ അവസരം ലഭിക്കാന്‍ തീരെ സാധ്യത ഇല്ല.കഴിഞ്ഞ ഈഎഫ്എല്‍ മല്‍സരത്തില്‍ കളിക്കാതിരുന്ന റയാൻ ഗ്രവെൻബെർച്ച്, അലക്സിസ് മാക് അലിസ്റ്റർ, ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തും.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ലൂട്ടന്‍ ടൌണിന്റെ ഹോമായ കെനിൽവർത്ത് റോഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.