പ്രീമിയര്‍ ലീഗിനെ പഴി പറഞ്ഞ് മൈക്കൽ ആർട്ടെറ്റ
ആഴ്സണലിനെതിരായ ന്യൂകാസിൽ യുണൈറ്റഡിന്റെ 1-0 വിജയത്തിൽ ആന്റണി ഗോർഡന്റെ ഗോൾ പ്രീമിയർ ലീഗിന് “തികച്ചും നാണക്കേട്” ആണെന്ന് മൈക്കൽ ആർട്ടെറ്റ പറഞ്ഞു.ശനിയാഴ്ച ഗോർഡന്റെ 64-ാം മിനിറ്റിലെ ഗോൾ റഫറി സ്റ്റുവർട്ട് ആറ്റ്‌വെൽ മൂന്ന് വ്യത്യസ്ത വാര്‍ പരിശോധനകൾക്ക് ശേഷം ആണ് നല്കിയത്.
“ഈ മല്‍സരത്തിനെ കുറിച്ച് സംസാരിക്കാന്‍ എനിക്കു നാണകേട് ആവുന്നു.ഒരു ഗോള്‍ സംഭവിക്കുന്നതിന് മുന്‍പ് നടക്കുന്ന കുറച്ച് കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ വീക്ഷിക്കേണ്ടത് ഉണ്ട്.ഇന്നതെ തീരുമാനം ലീഗിനെ തന്നെ തരംതാഴ്ത്തുന്ന ഒന്നാണ്.ഇന്നലെ വാര്‍ നല്കിയ ഗോള്‍ ചൈനയോ ജപ്പാനോ പോർച്ചുഗലോ , ഒരു സ്ഥലത്തും ഗോളായി നല്‍കില്ല എന്നു എനിക്കു ഉറപ്പാണ്.പ്രീമിയര്‍ ലീഗ് പറയുന്ന പോലെ ഇതല്ല ലോകത്തിലെ മികച്ച ലീഗ്, ഞാന്‍ ഈ രാജ്യത്തു ഇരുപത് കൊല്ലമായി നില്‍ക്കുന്നു, ഒരു തീരുമാനം എടുക്കണമെങ്കില്‍ വല്ലാതെ സമയം എടുക്കുന്നു.” മല്‍സരശേഷം ആര്‍റ്റെട്ട പറഞ്ഞ വാക്കുകള്‍ ആണിത്.