ഹൈദരാബാദ് എഫ്‌സി – ബെംഗളൂരു എഫ്‌സി മല്‍സരം സമനിലയില്‍
ഇന്നലെ നടന്ന ഐഎസ്എല്‍ മല്‍സരത്തില്‍ ഹൈദരാബാദ് – ബെംഗളൂരു മല്‍സരം സമനിലയില്‍.വിജയം അനിവാര്യം ആയിരുന്ന ഇരു ടീമുകള്‍ക്കും മേല്‍ക്കൈ ലഭിക്കാതെ പോയ മല്‍സരത്തില്‍ ഇരുവരും ഓരോ ഗോള്‍ വീതം നേടി.ലീഗില്‍ ഇതുവരെ ഒരു ജയം പോലും നേടാന്‍ ഹൈദരാബാദ് ടീമിന് കഴിഞ്ഞിട്ടില്ല.35 ആം മിനുട്ടില്‍ മുഹമ്മദ് യാസിർ നേടിയ ഗോളില്‍ ഹൈദരാബാദ് ലീഡ് നേടി.
സ്പാനിഷ് മിഡ്ഫീൽഡർ ജാവി ഹെർണാണ്ടസിനെ കളത്തിലിറക്കിയാണ് ബെംഗളൂരു മറുപടി നൽകിയത്.കഴിഞ്ഞ ഈസ്റ്റ് ബംഗാൾ മല്‍സരത്തിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.അത് തന്നെ ഇന്നലെയും സംഭവിച്ചു.അദ്ദേഹം ഒരു ഗോൾ സംഭാവന നൽകിയില്ല, പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ഹൈദരാബാദ് പ്രതിരോധത്തെ കീറിമുറിക്കുന്ന പാസ് നല്‍കി ബെംഗളൂരുവിന്‍റെ ആദ്യ ഗോളിന് വഴി ഒരുക്കി.ഹോളി ചരണ്‍ നല്കിയ പാസ് സ്കോര്‍ ചെയ്തു ഗോള്‍ നേടിയത് റയാൻ വില്യംസ് ആണ്.