ബുണ്ടസ്ലിഗയില്‍ ഹാരി കെയിന്‍ ഷോ !!!!!!!
ഓരോ മല്‍സരം കഴിയുംത്തോറും ഹാരി കെയിന്‍ ബുണ്ടസ്ലിഗയില്‍ കൂടുതല്‍ അപകടക്കാരിയായി മാറുകയാണ്.ഇന്നലെ നടന്ന ബോറൂസിയക്കെതിരായ മല്‍സരത്തിലും കെയിന്‍ ഹാട്രിക്ക് നേടിയിരിക്കുന്നു.ഇതിന് മുന്നേ നടന്ന ലീഗ് മല്‍സരത്തില്‍ സ്റ്റാംസ്റ്റാര്‍ഡിനെതിരെയും താരം ഹാട്രിക്ക് നേടിയിരുന്നു.അദ്ദേഹത്തിന്റെ മികച്ച പ്രകടനത്താല്‍ ബയേൺ മ്യൂണിക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനെ 4-0 നു തോല്‍പ്പിച്ചു.
മല്‍സരത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ബോറൂസിയ ഡോര്‍ട്ടുമുണ്ടും ബയേണ്‍ മ്യൂണിക്കും ഏകദേശം ഒരേ ഫോമില്‍ തന്നെ ആയിരുന്നു കളിച്ചു വന്നിരുന്നത്.എന്നാല്‍ ഇന്നലത്തെ പ്രകടനത്തോടെ ബയേണ്‍ ബോറൂസിയായയുടെ ലീഗ് പ്രതീക്ഷകള്‍ എല്ലാം തച്ചുടച്ചു.ലീഗിലെ ബോറൂസിയയുടെ ആദ്യ തോല്‍വി ആണിത്.ഹാരി കെയിനിനെ കൂടാതെ ദയോത് ഉപമേകാനോയും മ്യൂണിക്കിനു വേണ്ടി സ്കോര്‍ ചെയ്തു.വിജയത്തോടെ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ 26 പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു.ഹോഫെൻഹെയിമിനെ 3-2ന് തോൽപ്പിച്ച ബയേൺ ലെവർകൂസന്‍ തന്നെ ആണ് ഒന്നാം സ്ഥാനത്ത് ഉള്ളത്.