എസി മിലാനെ അട്ടിമറിച്ച് ഉഡിനീസ് !!!!!!!!!!
ശനിയാഴ്ച സാൻ സിറോയിൽ നടന്ന സീരി എ മല്‍സരത്തില്‍ എസി മിലാൻ റിലഗേഷന്‍ ഭീഷണി നേരിടുന്ന ഉഡിനീസിനെതിരെ പരാജയപ്പെട്ടു.ഒന്നാം സ്ഥാനം ലക്ഷ്യം വെച്ച് കളിയ്ക്കാന്‍ ഇറങ്ങിയ മിലാന് ലഭിച്ച തിരിച്ചടി അല്‍പം വലുത് ആണ്.കഴിഞ്ഞ മൂന്നു ലീഗ് മല്‍സരത്തില്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
/cdn.vox-cdn.com/uploads/chorus_image/image/72828463/1753610381.0.jpg)
ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇന്‍റര്‍ വിജയം നേടി എന്നത് എസി മിലാന്‍റെ തോല്‍വിയുടെ ആക്കം വര്‍ദ്ധിപ്പിക്കുന്നു.ഉഡിനീസ് വിംഗർ ഫെസ്റ്റി എബോസെലെയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടിയാണ് ഉഡിനീസിന് വിജയം സമ്മാനിച്ചത്.പെനാല്‍റ്റി കിക്ക് എടുത്ത റോബർട്ടോ പെരേര തെറ്റൊന്നും കൂടാതെ ബോള്‍ വലയിലേക്ക് എത്തിച്ചു.ഇത് ഉഡിനീസിന്‍റെ സീരി എയിലെ ആദ്യ ജയം ആണ്.അതും എസി മിലാനെ പോലൊരു ടീമിന് നേരെ ആദ്യ ജയം നേടാന്‍ കഴിഞ്ഞത് അവരുടെ വിജയതിന്‍റെ മാധുര്യം ഇരട്ടിപ്പിക്കുന്നു.