സീരി എ യില്‍ ഇന്‍ററിന്‍റെ തേരോട്ടം !!!!!!!!!
ഇന്നലെ നടന്ന മല്‍സരത്തില്‍ അറ്റ്ലാന്‍റയെ പരാജയപ്പെടുത്തി ഇന്‍റര്‍ മിലാന്‍ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് മിലാന്‍ ഇന്നലെ ജയം നേടിയത്.ഇത് സീരി എ യിലെ ഇന്‍ററിന്‍റെ മൂന്നാമത്തെ തുടര്‍ച്ചയായ വിജയം ആണ്.ആദ്യ പകുതിയുടെ ഇടവേളക്ക് തൊട്ടുമുമ്പ് കൽഹാനോഗ്ലു പെനാൽറ്റിയിലൂടെ സ്‌കോറിംഗ് തുറന്നു.
മാറ്റൊ ഡാര്‍മിയനെ അറ്റ്ലാന്‍റ ഗോള്‍ കീപ്പര്‍ മുസ്സോ ഫൌള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ആണ് മല്‍സരത്തിന്റെ ഗതിയെ തിരിച്ചുവിട്ടത്.57 ആം മിനുട്ടില്‍ മികച്ച ഒരു ഗോളോടെ അര്‍ജന്‍റ്റീന സ്ട്രൈക്കര്‍ ലൌറ്റാരോ മാര്‍ട്ടിനസ് ഇന്‍ററിന്‍റെ ലീഡ് ഇരട്ടിപ്പിച്ചു.61 ആം മിനുട്ടില്‍ ജിയാൻലൂക്ക സ്കാമാക്ക നേടിയ ഗോള്‍ അറ്റ്ലാന്‍റക്ക് നേരിയ പ്രതീക്ഷ നല്കി എങ്കിലും ഉറച്ച ഇന്‍റര്‍ പ്രതിരോധത്തിന് മുന്നില്‍ അവര്‍ക്ക് രണ്ടാം ഗോള്‍ കണ്ടെത്താന്‍ ആയില്ല.92 ആം മിനുട്ടില്‍ റാഫേൽ ടോലോയ് റെഡ് കാര്ഡ് കണ്ടു പുറത്തായത് അറ്റ്ലാന്‍റയെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളി ഇട്ടു.