അറൂഹോ അലേര്‍ട്ട് ; ഇന്‍ജുറി ടൈം ഗോളില്‍ വിജയം നേടി ബാഴ്സലോണ
മുന്നേറ്റ നിരയില്‍ വമ്പന്‍ പേരുകള്‍ ഉണ്ടായിട്ടും ബാഴ്സലോണയുടെ വിജയ ഗോള്‍ ഇന്നലെ നേടാന്‍ റൊണാള്‍ഡ് അറൂഹോ തന്നെ വേണ്ടി വന്നു.അതും 92 ആം മിനുട്ടില്‍ ഗുണ്ടോഗന്‍റെ ചിപ് പാസ് വലയിലേക്ക് ഒരു ഹെഡറിലൂടെ ഗോള്‍ നേടി കൊണ്ടാണ് അറൂഹോ മാന്‍ ഓഫ് ദി മാച്ച് ആയത്.
പതിവിലും വിപരീതം ആയി ഇന്നലെ സാവി മൂന്നു സെന്‍റര്‍ ബാക്കുകളെ വെച്ച് കളി ആരംഭിച്ചു. കൂണ്ടേ, മാര്‍ട്ടിനസ്,അറൂഹോ എന്നിവര്‍ ആയിരുന്നു ബാഴ്സയുടെ വല കാത്തത്.ആദ്യ പകുതിയിൽ റയൽ സോസിഡാഡിന് അവസരങ്ങൾ ലഭിച്ചെങ്കിലും മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗന്റെ തുടർച്ചയായ സേവുകൾ ബാഴ്സയെ കാത്തു.ലെവന്‍ഡോസ്ക്കി ,ഫെലിക്സ് എന്നിവരെ പോലുള്ള മികച്ച അറ്റാക്കിങ് താരങ്ങള്‍ ഉണ്ടായിട്ടും അത് ശരിക്ക് വിനിയോഗിക്കാന്‍ സാവിക്ക് കഴിഞ്ഞില്ല.എന്തായാലും കഴിഞ്ഞ ആഴ്ച്ച എല്‍ ക്ലാസിക്കോയില്‍ ഏറ്റ ക്ഷീണം ഇതോടെ ബാഴ്സലോണ തീര്‍ത്തു എന്ന് തന്നെ പറയാം.