ബ്രൈട്ടനെ സമനിലയില്‍ തളച്ച് ഏവര്‍ട്ടന്‍ , പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം നേടി ഷെഫീല്‍ഡ് യുണൈറ്റഡ്
ആവേശകരമായ മല്‍സരത്തില്‍ ഇന്നലെ വൂള്‍വ്സിനെ ഷെഫീല്‍ഡ് യുണൈറ്റഡ് പരാജയപ്പെടുത്തി.അവസാന ഇരുപത് മിനുട്ടില്‍ മൂന്നു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ വൂള്‍വ്സ് പരാജയപ്പെട്ടത് 2-1 നു ആയിരുന്നു.പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡിന്‍റെ ആദ്യ ജയം ആയിരുന്നു ഇത്.72 ആം മിനുട്ടില്‍ കാമറൂൺ ആർച്ചർ നേടിയ ഗോളില്‍ ഷെഫീല്‍ഡ് ലീഡ് നേടി എങ്കിലും മറുപടിക്ക് വൂള്‍വ്സ് ജീൻ-റിക്നർ ബെല്ലെഗാർഡിലൂടെ സമനില നേടി.

ഫാബിയോ സിൽവ ജോർജ്ജ് ബാൽഡോക്കിനെ വീഴ്ത്തിയത്തിലൂടെ ലഭിച്ച പെനാല്‍റ്റി ഒലിവർ നോർവുഡ് ഗോള്‍ ആക്കി മാറ്റിയാണ് ഷെഫീല്‍ഡ് പ്രീമിയര്‍ ലീഗിലെ ആദ്യ ജയം രുചിച്ചത്. ഇന്നലെ നടന്ന മറ്റൊരു പ്രധാന മല്‍സരത്തില്‍ ഏവര്‍ട്ടന്‍ – ബ്രൈട്ടന്‍ പോര് സമനിലയില്‍ കലാശിച്ചു.ഏഴാം മിനുട്ടില്‍ വിറ്റാലി മൈകോലെങ്കോ ഏവര്‍ട്ടന് വേണ്ടി ലീഡ് നേടിയപ്പോള്‍ 84 ആം മിനുട്ടില്‍ ആഷ്ലി യംഗ് നേടിയ ഓണ്‍ ഗോള്‍ ആണ് ബ്രൈട്ടന് സമനില നേടി കൊടുത്തത്.ഇതോടെ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ആവാതെ നില്‍ക്കുന്ന ബ്രൈട്ടന്‍ പതിയെ പതിയെ സമ്മര്‍ദത്തിലേക്ക് വഴുതി വീണു കൊണ്ടിരിക്കുകയാണ്.