ബോണ്‍മൌത്തിനെ തകര്‍ത്ത് ക്ലാസ്സിക്ക് സിറ്റി !!!
ചാമ്പ്യന്മാർ ബോൺമൗത്തിനെ 6-1 ന് തോൽപ്പിച്ച് ശനിയാഴ്ച പ്രീമിയർ ലീഗിൽ ഒന്നാമതെത്തി.പഴയ സിറ്റിയുടെ പ്രതാപ കാലം ഓര്‍മിപ്പിക്കും വിധം ആയിരുന്നു മാഞ്ചസ്റ്റര്‍ ബ്ലൂസ് കളിച്ചത്.ബെർണാഡോ സിൽവ രണ്ടുതവണ ഗോള്‍ നേടി എങ്കിലും ഇന്നലത്തെ മല്‍സരത്തിലെ പ്രധാന ഹീറോ വിങ്ങര്‍ ഡോക്കു ആണ്.ഒരു ഗോളും രണ്ടു അസിസ്റ്റും കൂടാതെ ബോണ്‍മൌത് പ്രതിരോധത്തിന് സ്ഥിരം തലവേദനയായി മാറുകയായിരുന്നു.

മുൻനിര സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിനെ ഹാഫ്‌ടൈമിൽ പരിക്കുമൂലം നഷ്ടപ്പെട്ടത് സിറ്റിക്ക് വന്‍ തിരിച്ചടിയായിരുന്നു.സിറ്റിക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത് ഡോക്കു ആണ്,അതിനു ശേഷം സില്‍വ (ഇരട്ട ഗോള്‍ ),അക്കാഞ്ചി,ഫോഡന്‍,നഥാന്‍ എക്ക് എന്നിവരും സ്കോര്‍ബോര്‍ഡില്‍ സിറ്റിക്ക് വേണ്ടി ഇടം നേടി.ബോന്മൌത്തിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് ലൂയിസ് സിനിസ്റ്റെറയാണ്.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലെ നാലാം തോല്‍വി നേരിട്ട ഈ ബോണ്‍മൌത് ടീം ലീഗ് പട്ടികയില്‍ പതിനേഴാം സ്ഥാനത്ത് ആണ്.