EPL 2022 European Football Foot Ball International Football Top News transfer news

ഇന്‍ജുറി ടൈം ഗോളില്‍ യുണൈറ്റഡ് !!

November 5, 2023

ഇന്‍ജുറി ടൈം ഗോളില്‍ യുണൈറ്റഡ് !!

ഇന്നലെ നടന്ന പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് 91 ആം മിനുട്ടില്‍ നേടിയ ഗോളില്‍ ആണ് റെഡ് ഡെവിള്‍സ് വിജയം നേടിയത്.തുടർച്ചയായ 3-0 തോൽവികൾ നേടിയ യുണൈറ്റഡ് മല്‍സരത്തിന് ഇറങ്ങുമ്പോള്‍ തന്നെ അതീവ സമ്മര്‍ദത്തില്‍ ആയിരുന്നു.

Fulham vs Manchester United live highlights and reaction as Bruno Fernandes  scores - Manchester Evening News

 

ഫുള്‍ഹാമിന് മേല്‍ ആധിപത്യം സ്ഥാപ്പിക്കാന്‍  യുണൈറ്റഡ് കഴിയാതെ  പോയി.ഇരു ടീമുകളും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ വളരെ അധികം പാടുപ്പെട്ടു.മികച്ച സേവൂകളോടെ ഒനാനയും  സൂപ്പര്‍ ഷോട്ടിലൂടെ ഫുള്‍ഹാം വിങ്ങര്‍ വില്യനും കളം നിറഞ്ഞു.91 ആം മിനുട്ടില്‍ മര്യാദക്ക്  ബോള്‍ ക്ലിയര്‍ ചെയ്യാന്‍ കഴിയാതെ പോയത് ആണ് ഫുള്‍ഹാമിന് തിരിച്ചടി ആയത്.വിജയം നേടി എങ്കിലും യുണൈറ്റഡ് ആരാധകര്‍ക്ക് ഇപ്പൊഴും കോച്ച് എറിക് ടെന്‍ ഹാഗ് ടീമിന് പറ്റിയ മാനേജര്‍ ആണ് എന്നു വിശ്വസിക്കുന്നില്ല.ഇത് പോലെ നേരിയ ഒരു ഗോള്‍ ലീഡില്‍ യുണൈറ്റഡ് ഒട്ടേറെ മല്‍സരങ്ങള്‍ ജയം നേടിയിട്ടുണ്ട്

Leave a comment