ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ റയല്‍ മാഡ്രിഡിനെ വെല്ലുവിളിക്കാന്‍ ന്യൂകാസിൽ യുണൈറ്റഡ് !!!!!!!
ന്യൂകാസിൽ യുണൈറ്റഡ് സ്പോർട്ടിംഗ് ലിസ്ബൺ ഡിഫൻഡർ ഗോൺസാലോ ഇനാസിയോക്ക് വേണ്ടി ബിഡ് നല്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഈ അടുത്താന് താരത്തിനു യൂറോപ്പിയന്‍ ഫൂട്ബോളില്‍ വലിയ ഹൈപ്പ് ലഭിക്കുന്നത്.അപ്പോള്‍ തന്നെ താരത്തിനെ റാഞ്ചാന്‍ റയല്‍ മാഡ്രിഡ് നീക്കം ആരംഭിച്ച് കഴിഞ്ഞിരുന്നു.ഇപ്പോള്‍ ആ റേസില്‍ പങ്കെടുക്കാന്‍ ന്യൂ കാസിലും വന്നതോടെ മല്‍സരം ഒന്നു കൊഴുക്കും.റൂമര്‍ അനുസരിച്ച് താരത്തിനു വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബ് 61 മില്യണ്‍ യൂറോ ബിഡ് ആണ് നല്കാന്‍ പോകുന്നത്.
പോർച്ചുഗീസ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാള്‍ ആണ് ഇപ്പോള്‍ ഗോൺസാലോ ഇനാസിയോ.കഴിഞ്ഞ മൂന്ന് വർഷമായി സ്‌പോർട്ടിംഗിന്റെ അവിഭാജ്യ കളിക്കാരനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഇനാസിയോ 11-ാം വയസ്സിൽ സ്‌പോർട്ടിംഗിന്റെ യൂത്ത് സിസ്റ്റത്തിൽ ചേർന്നു.ഇതുവരെ അവര്‍ക്കായി അദ്ദേഹം മൊത്തം 136 സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.മൂന്നു തവണ പോര്‍ച്ചുഗലിന് വേണ്ടി കളിച്ചിട്ടുള്ള താരം ലിസ്ബണ് ഒപ്പം ഒരു പ്രൈമിറ ലിഗ കിരീടവും രണ്ട് ടാക്ക ഡ ലിഗ ട്രോഫികളും നേടിയിട്ടുണ്ട്.കൂടാതെ സമീപകാല സീസണുകളിൽ താരത്തിനു ചാംപ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ച പരിചയവും ഉണ്ട്.