ഐഎസ്എലിലെ ആദ്യ ജയം നേടാന്‍ ഹൈദരാബാദ് എഫ്സി
ഇന്നു നടക്കാന്‍ പോകുന്ന ആദ്യ ഐഎസ്എല്‍ മല്‍സരത്തില്‍ ബെംഗളൂരു എഫ്‌സിയെ ഹൈദരാബാദ് ടീം നേരിടും.ഇന്ത്യന്‍ സമയം അഞ്ചര മണിക്ക് ഗച്ചിബൗളി സ്റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഒരു ജയം പോലും നേടാന്‍ ആവാതെ ഹൈദരാബാദ് എഫ്സി പന്ത്രണ്ടാം സ്ഥാനത്താണ്.

ബെംഗളൂരു എഫ്‌സിയുടെ സ്ഥിതിയും ഒട്ടും മെച്ചമല്ല,അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയവുമായി ലീഗില്‍ പത്താം സ്ഥാനത്ത് ആണ് ഛേത്രിയുടെ ടീം.കഴിഞ്ഞ മല്‍സരത്തില്‍ ഒഡീഷക്കെതിരെ രണ്ടു ഗോളിന്‍റെ ലീഡ് തുലച്ച് പരാജയപ്പെട്ടത് ബ്ലൂസിന് വലിയ തിരിച്ചടി തന്നെ ആയിരുന്നു.ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രിയിലൂടെ വിജയവഴിയിലേക്ക് മടങ്ങാം എന്ന് തന്നെ ആണ് ഇപ്പൊഴും ബെംഗളൂരു എഫ്‌സിയുടെ പ്രതീക്ഷ.തുടര്‍ച്ചയായി മൂന്നു തോല്‍വി നേരിട്ടു എങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ മുംബൈക്കെതിരെ അവസാന മിനുട്ടില്‍ ഗോള്‍ നേടി സമനില വഴങ്ങാന്‍ കഴിഞ്ഞത് ഹൈദരാബാദ് ടീമിന്‍റെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.ഇന്നതെ മല്‍സരത്തില്‍ കണികള്‍ക്ക് മുന്നില്‍ തരകേടില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ കഴിയും എന്ന വിശ്വാസത്തില്‍ ആണ് ഹൈദരാബാദ് എഫ്സി..