തലയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ ഫൂട്ബോള്‍ താരമായ ശ്രേയ ഹൂഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ ശ്രേയ ഹൂഡയ്ക്ക് പാരീസ് 2024 AFC വനിതാ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റ് റൗണ്ട് 2 ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റു.അവര്‍ക്ക് പകരം സൗമിയ നാരായണസാമിയെ കളിയ്ക്കാന്‍ ആയി നിയമിച്ചു.മത്സരത്തിന്റെ 64-ാം മിനിറ്റിൽ ഉസ്‌ബെക്കിസ്ഥാന്റെ അബ്ല്യകിമോവ ഇൽവിനയുടെ ഷോട്ട് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് ഇന്ത്യന്‍ താരത്തിനു പരിക്ക് സംഭവിച്ചത്.
ഉടൻ തന്നെ മെഡിക്കൽ സംഘം ശ്രേയയ്ക്ക് പ്രഥമ ശുശ്രൂഷ നൽകുകയും നെറ്റിയിൽ ബാൻഡേജ് ഇടുകയും ചെയ്തു. കൂടാതെ, 76-ാം മിനിറ്റിൽ സൗമിയ നാരായണസാമി വരുന്നത് വരെ ധീരയായ ഇന്ത്യന്‍ താരം മൈതാനത്ത് ഇന്ത്യൻ ടീമിനു വേണ്ടി കളിച്ചു.തുടക്കത്തിൽ ചെറിയ പരിക്ക് ആണ് താരത്തിനു എന്ന് തോന്നിച്ചു എങ്കിലും ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് താരത്തിനു ഉള്ളത് വലിയ പരിക്ക് ആണ്.താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,പരിക്കിൽ നിന്ന് കരകയറാൻ നെറ്റിയിൽ തുന്നൽ വേണ്ടിവരും