European Football Foot Ball International Football ISL Top News transfer news

സൈമൺ ഗ്രേസൺ: ഞങ്ങൾ ഗെയിം നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്

November 1, 2023

സൈമൺ ഗ്രേസൺ: ഞങ്ങൾ ഗെയിം നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്

ചൊവ്വാഴ്ച ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരായ മൂന്ന് പോയിന്റുകളും തന്റെ ടീമിന് നഷ്ടമായതിനെത്തുടർന്ന് ബെംഗളൂരു എഫ്‌സി ഹെഡ് കോച്ച് സൈമൺ ഗ്രേസൺ തന്‍റെ വിഷമം അറിയിച്ചു.ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ 2-0ന് ലീഡ് നേടിയ ബെംഗളൂരു എഫ്‌സി വളരെ മികച്ച രീതിയിൽ മത്സരം ആരംഭിച്ചു. എന്നാൽ ആതിഥേയർ മൂന്നു ഗോള്‍ വാങ്ങിയാണ് പരാജയപ്പെട്ടത്.

Sunil Chhetri opens scoring in Odisha FC vs Bengaluru FC

“പന്ത് കൈവശം വെച്ച് കളിയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നത് വലിയ ഒരു പ്ലസ് പോയിന്‍റ് ആണ്.ഞങ്ങൾ ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു,എന്നാല്‍ അതൊന്നും വലയില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.ഒഡീഷ എഫ്‌സിയെ ഞങ്ങള്‍ ശരിക്കും പൂട്ടി എന്ന പ്രതീതി കളി കണ്ട എല്ലാവര്‍ക്കും തോന്നി എന്നത് സത്യം തന്നെ ആണ്.എന്നാല്‍ എല്ലാം ഒരു മാജിക് ഗോളോടെ മാറി മറഞ്ഞു.”മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സൈമൺ ഗ്രേസൺ  പറഞ്ഞു.

Leave a comment