അലാവസിനെ തോല്‍പ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ്
ആദ്യ പകുതിയിൽ റോഡ്രിഗോ റിക്വെൽമെയും അൽവാരോ മൊറാട്ടയും സ്‌കോർ കണ്ടെത്തിയപ്പോള്‍ ലാലിഗയില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടി കൊണ്ട് അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.റയൽ മാഡ്രിഡിനും രണ്ടാം സ്ഥാനത്തുള്ള ജിറോണയ്ക്കും മൂന്നു പോയിന്‍റ് പിന്നില്‍ ആണ് മാഡ്രിഡ്.എന്നാല്‍ ഇവര്‍ അവരെക്കായിലും ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂ.

ഓരോ മല്‍സരം കഴിയുംതോറും അത്ലറ്റിക്കോ മാഡ്രിഡ് കൂടുതല്‍ അപകടക്കാരികള്‍ ആയി മാറുകയാണ്.ഫോമിലേക്ക് മൊറാറ്റയും ഗ്രീസ്മാനും എത്തിയതോടെ ടീമിന്‍റെ ആക്രണം കൂടുതല്‍ ഊര്‍ജിതം ആയി.ഇത് കൂടാതെ അത്ലറ്റിക്കോയുടെ മികച്ച പ്രതിരോധവും അവര്‍ക്ക് മുതല്‍ കൂട്ടാണ്.96 ആം മിനുട്ടില്‍ ആൻഡർ ഗുവേര അലാവാസിന് വേണ്ടി ആശ്വാസ ഗോള്‍ നേടി. അവസാന 14 ലാലിഗ ഹോം മത്സരങ്ങളിൽ ഇതോടെ അത്‌ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു.