എതിരില്ലാത്ത മൂന്നു ഗോളിന് ഫോറസ്റ്റിനെ തകര്‍ത്ത് ലിവര്‍പൂള്‍
ഞായറാഴ്ച ആൻഫീൽഡിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ഡിയോഗോ ജോട്ട, ഡാർവിൻ നൂനെസ്, മുഹമ്മദ് സലാ എന്നിവരുടെ ഗോളുകൾ ലിവർപൂളിന് 3-0 ന് അനായാസ ജയം നേടി.വിജയത്തോടെ ലിവര്‍പൂള്‍ അവരുടെ ലീഗ് പട്ടികയിലെ നാലാം സ്ഥാനം നിലനിര്‍ത്തി.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളിലെ രണ്ടാം തോല്‍വി നേരിട്ട ഫോറെസ്റ്റ് ലീഗില്‍ പതിനാറാം സ്ഥാനത്താണ്.

ആദ്യ മുപ്പതു മിനുട്ടില്‍ ലിവര്‍പൂളിനെ ഒന്നും ചെയ്യാന്‍ ഫോറെസ്റ്റ് പ്രതിരോധം സമ്മതിച്ചില്ല.എന്നാല്‍ ശര വേഗത്തിലൂടെ കൌണ്ടര്‍ ഗെയിം കളിച്ച ലിവര്‍പൂള്‍ ഫോര്‍വേഡ് താരങ്ങള്‍ 31 മിനുട്ടില്‍ ജോട്ടയിലൂടെ ലീഡ് നേടി.അതിനു ശേഷം ആദ്യ പകുതിയില്‍ ഡാര്‍വിന്‍ നൂനസും കൂടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ സലയുടെ ഗോളും കൂടി പിറന്നതോടെ ലിവര്‍പൂള്‍ അനായാസ ജയം സ്വന്തമാക്കി.അടുത്ത മല്‍സരത്തില്‍ ഈഎഫ്എല്‍ കപ്പില്‍ ബോണ്‍മൌത്ത് ആണ് ലിവര്‍പൂളിന്‍റെ എതിരാളി.