ഐസിസി ലോകകപ്പ്: നെതർലൻഡ്‌സിനെതിരെ ബംഗ്ലാദേശിന് 230 റൺസ് വിജയലക്ഷ്യം
ശനിയാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന ഐസിസി ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ നെതർലൻഡ്‌സ് 229 റൺസ് നേടി.
89 പന്തിൽ 68 റൺസെടുത്ത ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് ആണ് ടോപ് സ്കോറർ. വെസ്ലി ബറേസി 41 പന്തിൽ 41 റൺസെടുത്തു. മറ്റാർക്കും കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ടോസ് നേടിയ നെതർലൻഡ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
എന്നാൽ ആ തീരുമാനം തെറ്റാണെന്ന് അവർക്ക് തുടക്കം തന്നെ മനസിലായി. മൂന്ന് റൺസിന് ആദ്യ വിക്കറ്റ് നഷ്ട്ടമായ അവർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. ആറാം വിക്കറ്റിലെ 78 റൺസ് ആണ് ടീമിനെ 200ന് മുകളിലുള്ള സ്കോറിലേക്ക് എത്തിച്ചത്. ബംഗ്ലാദേശിന് വേണ്ടി മെഹിദി ഹസൻ ഒഴിച്ച് ബാക്കി എല്ലാവരും വിക്കെറ്റ് നേടി.