ടെയ്‌ലർ സ്വിഫ്റ്റ് നോട്ട്‌സ് കൗണ്ടി വാങ്ങുന്നില്ലെന്ന് ഫുട്‌ബോൾ ക്ലബ് സ്ഥിരീകരിച്ചു
പോപ്പ് താരം ടെയ്‌ലർ സ്വിഫ്റ്റിന് ക്ലബ്ബ് വിൽക്കില്ലെന്ന് നോട്ട്‌സ് കൗണ്ടി ഉടമകൾ സ്ഥിരീകരിച്ചു.കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങള്‍ ആയി ഫൂട്ബോള്‍ ലോകത്ത് പടര്‍ന്ന് പന്തലിച്ച വാര്‍ത്തയായിരുന്നു അത്.തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്തുകൊണ്ട് ആണ് ക്ലബ് വില്പനക്ക് ഇല്ല എന്ന് അധികൃതര്‍ അറിയിച്ചത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ലീഗ് ക്ലബാണ് നോട്ട്സ് കൌണ്ടി.ഈ അടുത്തായി പല ഇംഗ്ലണ്ട് രണ്ടാം നിര ക്ലബുകളെയും അമേരിക്കന്‍ നടന്മാരും ബിസിനസുക്കാരും വാങ്ങുന്നത് പതിവ് ആണ്.ഹോളിവുഡ് താരങ്ങളായ റയാൻ റെയ്‌നോൾഡ്‌സും റോബ് മക്‌എൽഹെന്നിയും ലീഗ് ടു ക്ലബ്ബായ റെക്‌സാമിനെ സ്വന്തമാക്കിയിരുന്നു.അടുത്തിടെ ക്ലബിന്‍റേ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പോകുന്നുണ്ട് എന്നും അതിന്‍റെ നിയന്ത്രണം ഇപ്പോള്‍ നഷ്ട്ടപ്പെടുത്തുന്നതിനെ കുറിച്ച് ഒരു തരത്തിലുമുള്ള ചിന്ത തങ്ങള്‍ക്ക് ഇല്ല എന്നും ക്ലബ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തി.