സീസണിലെ ആദ്യ എല്‍ ക്ലാസിക്കോക്ക് ഒളിമ്പിക് ലൂയിസ് സ്റ്റേഡിയം സാക്ഷി ആകും
ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ മല്‍സരം ഇന്ന് നടക്കും. ബാഴ്സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടാന്‍ ഇരിക്കെ സ്പാനിഷ് ലാലിഗയിലെ ആദ്യ എല്‍ ക്ലാസിക്കോ ഇന്ന് ഇന്ത്യന്‍ സമയം ഏഴേ മുക്കാല്‍ മണിക്ക് നടക്കും.ബാഴ്സലോണയുടെ ഹോം ഗ്രൌണ്ട് ആയ കാമ്പ് ന്യൂയില്‍ വെച്ചാണ് മല്‍സരം.

ഇന്നതെ ക്ലാസ്സിക്കോ മല്‍സരത്തിന് ആരാധകര്‍ പതിവിലും ഏറെ ആവേശത്തില്‍ ആണ്.എന്തെന്നാല്‍ ഇരു ടീമുകളും ഒരു പോലെ മികച്ച ഫോമില്‍ ആണ്.അനേകം പരിക്ക് ഇരു കൂട്ടര്‍ക്ക് ഉണ്ട് എങ്കിലും കഴിഞ്ഞ മല്‍സരങ്ങളില്‍ എല്ലാം ഇരുവരുടേയും പ്രകടനം ഓണ്‍ ദി മാര്‍ക്ക് ആയിരുന്നു.ഇത് കൂടാതെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് വെറും ഒരു പോയിന്റിന് മാത്രം ആണ് ബാഴ്സലോണയുടെ മുന്നില്‍ ഉള്ളത്.ഇന്നതെ മല്‍സരത്തിലെ വിജയിക്ക് ലീഗ് റേസില്‍ വ്യക്തമായ മേല്‍ക്കൈ ലഭിക്കും.അതിനാല്‍ യുവ താരങ്ങള്‍ അടങ്ങുന്ന ഇരു ടീമുകളും മൂന്നു പോയിന്റിന് വേണ്ടി കൈ മെയ് മറന്നു പോരാടും.