പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശകരമായ മല്‍സരങ്ങള്‍
അവിചാരിതമായി നേരിട്ട ചാമ്പ്യന്‍സ് ലീഗ് തോല്‍വിയില്‍ നിന്ന് കരകയറാനുള്ള ലക്ഷ്യത്തില്‍ ന്യൂ കാസില്‍ യുണൈറ്റഡ്.ഫോം കണ്ടെത്താനുള്ള പാത തുടരുന്ന വൂള്‍വ്സ് ആണ് ഇന്നതെ മല്‍സരത്തില്‍ ന്യൂ കാസിലിന്‍റെ എതിരാളികള്‍.ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് വൂള്‍വ്സ് ഹോമായ മോളിനെക്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്ന് ജയം നേടിയാല്‍ ലീഗ് പട്ടികയില്‍ ന്യൂ കാസിലിന് അഞ്ചാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും.

മറ്റൊരു പ്രീമിയര്‍ മല്‍സരത്തില്‍ ബോണ്മൌത്ത് ബെന്‍ളിയെ നേരിടും.ബോണ്‍മൌത്തിന്‍റെ തട്ടകമായ വിറ്റാലിറ്റി സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.പ്രീമിയര്‍ ലീഗ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തും പത്തൊന്‍പതാം സ്ഥാനത്തുമുള്ള ഇരു ടീമുകള്‍ക്കും ഇന്നതെ മല്‍സരം വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നത് ആണ്.ഇന്നതെ മല്‍സരത്തിലെ വിജയിക്ക് റിലഗേഷന്‍ സോണ്‍ മറികടക്കാന്‍ കഴിഞ്ഞേക്കും.