പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ ആഴ്സണല്‍ !!!
ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്‍മാരായ സെവിയ്യ ടീമിനെ മറികടന്ന ആത്മവിശ്വാസത്തില്‍ ആഴ്സണല്‍ ഇന്ന് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു. ചെല്‍സിക്കേതിരെ ഏറ്റ സമനില ക്ഷീണത്തില്‍ നിന്ന് എത്രയും പെട്ടെന്ന് കരകയറാനുള്ള ലക്ഷ്യത്തില്‍ ആണ് ആഴ്സണല്‍.

പ്രീമിയര്‍ ലീഗില്‍ ഇത്തവണ ലിവര്‍പൂള്‍,സിറ്റി,ടോട്ടന്‍ഹാം എന്നിവര്‍ എല്ലാം മികച്ച ഫോമില്‍ കളിക്കവേ വെറുത്ത പോയിന്റുകള്‍ നഷ്ട്ടപ്പെടുത്തുന്നത് മണ്ടത്തരം ആണ് എന്ന് ആര്‍ട്ടേറ്റക്ക് അറിയാം.ഇന്നതെ മല്‍സരതില്‍ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി ടോട്ടന്‍ഹാമുമായുള്ള പോയിന്‍റ് വിത്യാസം അഞ്ചില്‍ നിന്നും മൂന്നാക്കി ചുരുക്കാനുള്ള പോരാട്ടം ആയിരിയ്ക്കും ഇന്ന് ഗണേര്‍സ് കാഴ്ചവെക്കാന്‍ പോകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആഴ്സണല്‍ ഹോം ആയ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.