ഈ ലോകകപ്പ് സീസണിലെ ആദ്യ ത്രില്ലർ: പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
വെള്ളിയാഴ്ച നടന്ന ഐസിസി ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിന്റെ തകർപ്പൻ ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഈ സീസണിലെ ആദ്യ ത്രില്ലർ മത്സരമായിരുന്നു ഇന്ന് നടന്നത്. ദക്ഷിണാഫ്രിക്ക അത് ഗംഭീരമായി നേടി.
271 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 48-ാം ഓവറിൽ കേശവ് മഹാരാജും തബ്രായിസ് ഷംസിയും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.വിജയം ദക്ഷിണാഫ്രിക്കയെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചപ്പോൾ പാകിസ്ഥാൻ പുറത്താകലിന്റെ വക്കിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഐഡൻ മാർക്രം 91 റൺസ് നേടിയപ്പോൾ മില്ലർ 29 റൺസ് നേടി. മില്ലറും ഐഡൻ മാർക്രവും ചേർന്ന് അഞ്ചാം വിക്കറ്റിൽ 70 റൺസ് നേടിയതിന് ടീമിനെ വലിയ രീതിയിൽ സഹായിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്ക 46.4 ഓവറിൽ 270 റൺസിന് പുറത്താക്കി. ഓപ്പണർമാരായ അബ്ദുള്ള ഷഫീഖിനെയും (9) ഇമാം ഉൾ ഹഖിനെയും (12) ഇടംകൈയ്യൻ പേസർ മാരോ ജാൻസൻ പുറത്താക്കി.

പാക് ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനും മൂന്നാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്തു. റിസ്വാനെ തന്റെ ഓപ്പണിംഗ് ഓവറിൽ 31 റൺസിന് ജെറാൾഡ് കൊറ്റ്‌സി പുറത്താക്കി. ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ ബാബറിനെയും (50) മടക്കിയയച്ചു. സൗദ് ഷക്കീലും (52) ഷദാബ് ഖാനും (43) പോരാട്ടത്തിന് തിരക്കഥയൊരുക്കി. ഇരുവരും ആറാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ ടീം പൊരുതാവുന്ന സ്കോറിലേക്ക് എത്തി. 4/60 എന്ന നിലയിൽ ഷംസിയാണ് ഏറ്റവും മികച്ച ബൗളർ.