വഴിമുട്ടി കേരള ബ്ലാസ്റ്റേഴ്സ് ; വഴി കാട്ടാന്‍ ആശാന്‍ (ഇവാൻ വുകൊമാനോവിച്ച്)
ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്‌എൽ) 2023-24 അഞ്ചാം മാച്ച് വീക്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഒഡീഷ എഫ്‌സിക്കെതിരെയുള്ള മല്‍സരം ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നു.ബാന്‍ മറ നീക്കി ആശാന്‍ ഇവാൻ വുകൊമാനോവിച്ച് ടച്ച്‌ലൈനിലേക്ക് മടങ്ങി എത്തുന്നു എന്നത് ആരാധകര്‍ക്കും താരങ്ങള്‍ക്കും ഒട്ടേറെ ആവേശം നല്‍കുന്നു.

മികച്ച രീതിയില്‍ തുടങ്ങി എങ്കിലും കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജയം നേടാന്‍ കേരള ടീമിന് കഴിഞ്ഞിട്ടില്ല.ഈ സമയത്ത് തന്നെ കോച്ച് മടങ്ങി എത്തുന്നു എന്നത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം നല്‍കുന്നു.ഏഴ് പോയിന്‍റുള്ള കേരള ഇപ്പോള്‍ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ആണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനം വരെ എത്താനാകും എന്നതിനാല്‍ ഇന്ന് കൊച്ചിയില്‍ ആവേശപോരാട്ടം തന്നെ ആയിരിയ്ക്കും നടക്കാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആണ് കിക്കോഫ്.മൂന്നു മല്‍സരങ്ങളില്‍ നിന്ന് നാല് പോയിന്‍റ് നേടിയ ഒഡീഷ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.