ബയേൺ മ്യൂണിക്കിനായി മാനുവൽ ന്യൂയർ അടുത്ത മല്‍സരം കളിക്കും !!!!!!!!!!
ബയേൺ മ്യൂണിക്ക് ക്യാപ്റ്റനും ഗോൾകീപ്പറുമായ മാനുവൽ ന്യൂയർ ശനിയാഴ്ചത്തെ ഡാംസ്റ്റാഡുമായുള്ള ഹോം ബുണ്ടസ്‌ലിഗ മത്സരത്തിൽ തിരിച്ചുവരവ് നടത്തുമെന്ന് കോച്ച് തോമസ് ടുഷൽ ഇന്ന് പറഞ്ഞു.ഖത്തറിലെ ലോകകപ്പിൽ തന്റെ രാജ്യത്തിനായി കളിച്ച് മടങ്ങിയതിന് ദിവസങ്ങൾക്ക് ശേഷം ക്യാപ്റ്റന് പരിക്ക് സംഭവിക്കുകയായിരുന്നു.ലോകകപ്പിന് തൊട്ടുമുമ്പ്, കഴിഞ്ഞ വർഷം നവംബർ 12 ന് തന്റെ പഴയ ക്ലബ്ബായ ഷാൽക്കെക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ ബയേണ്‍ ജേഴ്സിയിലെ അവസാന മല്‍സരം.

സ്കീയിംഗ് യാത്രയ്ക്കിടെ ആണ് താരത്തിന്‍റെ കാല്‍ ഒടിഞ്ഞത്.പരിശീലനത്തിൽ ഇനി ഒന്നും സംഭവിക്കാത്തിടത്തോളം, അവൻ നാളെ കളിക്കും.അയാളുടെ തിരിച്ചുവരവില്‍ ഞാനും സഹ താരങ്ങളും , ആരാധകരും എല്ലാം വളരെ സന്തോഷത്തില്‍ ആണ്.എന്നാല്‍ ഞങ്ങള്‍ എള്വറെക്കായിലും ഉത്സാഹം ന്യൂയറിന് ആണ്.”ടൂഷൽ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.