നാല് മാസത്തെ ചുമതലയ്ക്ക് ശേഷം റോബി ഫൗളറെ സൗദി ക്ലബ്ബ് പുറത്താക്കി
മുൻ ലിവർപൂൾ സ്‌ട്രൈക്കറെ മാനേജര്‍ ആയി നിയമിച്ച് വെറും നാല് മാസത്തിനകം സൗദി അറേബ്യൻ രണ്ടാം നിര ക്ലബ് അൽ ഖദ്‌സിയ മാനേജർ റോബി ഫൗളറെ പുറത്താക്കി.കുറച്ചു മുന്നെയാണ് ഒഫീഷ്യല്‍ വാര്‍ത്ത ക്ലബ് പുറത്ത് വിട്ടത്.പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവുമധികം ഗോൾ സ്‌കോറർമാരിൽ എട്ടാം സ്ഥാനവും ഇംഗ്ലണ്ടിനായി 26 മത്സരങ്ങളും കളിച്ച താരവുമാണ് അദ്ദേഹം.

(മൈക്കൽ ഗോൺസാലസ്)
സൗദി ഫസ്റ്റ് ഡിവിഷൻ ലീഗിൽ അൽ ഖദ്‌സിയ രണ്ടാം സ്ഥാനത്താണ്.ഒരു പോയിന്റിന് ഒന്നാം സ്ഥാനത്തുള്ള ടീമിന്‍റെ പിന്നില്‍.ഫൗളറുടെ കീഴിലുള്ള അവരുടെ ആദ്യ എട്ട് ലീഗ് മത്സരങ്ങളിൽ അൽ ഖദ്‌സിയ ആറിൽ വിജയിക്കുകയും രണ്ടെണ്ണം സമനിലയിലാവുകയും ചെയ്തു.റയൽ മാഡ്രിഡിനും സ്‌പെയിനിനും വേണ്ടി മിഡ്‌ഫീൽഡറായി കളിച്ചിരുന്ന മുൻ സെവിയ്യ, മാഴ്‌സെയ് മാനേജർ മൈക്കൽ ഗോൺസാലസ് ആണ് ഇപ്പോള്‍ സൗദി ക്ലബിന്‍റെ പുതിയ മാനേജര്‍.തായ് ക്ലബ് മുവാങ്‌തോങ് യുണൈറ്റഡ്, ഓസ്‌ട്രേലിയയുടെ ബ്രിസ്‌ബെയ്ൻ റോർ, ഇന്ത്യൻ ടീമായ ഈസ്റ്റ് ബംഗാൾ എന്നിവിടങ്ങളില്‍ ഫൌളര്‍ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.