എവർട്ടൺ ചെയർമാൻ ബിൽ കെൻറൈറ്റ് (78) അന്തരിച്ചു
എവർട്ടൺ ചെയർമാൻ ബിൽ കെൻറൈറ്റ് (78) അന്തരിച്ചുവെന്ന് പ്രീമിയർ ലീഗ് ക്ലബ് ചൊവ്വാഴ്ച അറിയിച്ചു.ഒരു ബ്രിട്ടീഷ് തിയേറ്റർ നടനും ഫിലിം പ്രൊഡ്യൂസറുമായ കെൻറൈറ്റ് 2004 ൽ ഫിലിപ്പ് കാർട്ടറുടെ പിൻഗാമിയായി ക്ലബിന്‍റെ ചുമതല ഏറ്റെടുത്തു.തിങ്കളാഴ്‌ച രാത്രി അദ്ദേഹം കുടുംബത്തിന്‍റെ ഒപ്പം സമയം ചിലവഴിക്കുമ്പോള്‍ ആണ് നിര്യാതന്‍ ആയത്.

ചെയർമാനായുള്ള അദ്ദേഹത്തിന്റെ 19 സീസണുകളിൽ, എവർട്ടൺ 2005 ലെ നാലാം സ്ഥാനം ഉൾപ്പെടെ 12 തവണ ടോപ് എട്ടില്‍ ഉള്‍പ്പെട്ടു.ബിലിന് കീഴില്‍ അവർ 2009 FA കപ്പ് ഫൈനലിലെത്തുകയും ആറ് തവണ യൂറോപ്യൻ മത്സരങ്ങൾക്ക് യോഗ്യത നേടുകയും ചെയ്തു.ഗുഡിസൺ പാർക്കിലെ ടീമിന്റെ ഗെയിമുകളിൽ സ്ഥിരമായി പങ്കെടുത്തിരുന്ന ആജീവനാന്ത എവർട്ടൺ ആരാധകനായ കെൻറൈറ്റ് 1989-ൽ ആദ്യമായി നോർത്ത്‌വെസ്റ്റ് ക്ലബ്ബിന്റെ ബോർഡിൽ ചേരുകയും 1999-ൽ 68% ഓഹരി വാങ്ങുകയും അഞ്ച് വർഷത്തിന് ശേഷം ചെയർമാനാവുകയും ചെയ്തു.