ഹീറോ മഗ്വയര്‍ !!!!!!!!!
ഇത്രയും കാലം വില്ലന്‍ ആയിരുന്ന താരം പതുക്കെ യുണൈറ്റഡിന്‍റെ നായകന്‍ ആയി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയത്തില്‍ ഹാരി മാഗ്വയറിനെ ടെന്‍ ഹാഗ് ഏറെ പുകഴ്ത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ഇതാ താരം ഇന്നലെ കോപ്പന്‍ഹേഗനെതിരെ യുണൈറ്റഡിന് വേണ്ടി വിജയ ഗോളും നേടിയിരിക്കുന്നു.
മറ്റൊരു വിവാദ നായകന്‍ ആയ ഗോള്‍ കീപ്പര്‍ ഒനാന 95 ആം മിനുട്ടില്‍ മികച്ച ഒരു പെനാല്‍റ്റി സേവോടെ യുണൈറ്റഡിനെ രക്ഷിച്ചു.കിക്ക് എടുത്ത ജോർദാൻ ലാർസന്‍റെ ഷോട്ട് താരം തട്ടി അകറ്റി.വിജയത്തോടെ മാഞ്ചസ്റ്റര്‍ ഗ്രൂപ്പ് എ യില്‍ നാലില്‍ നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറി.72 ആം മിനുറ്റ് വരെ യുണൈറ്റഡിനെ സമനിലയില്‍ തളച്ചിടാന്‍ ഡാനിഷ് ക്ലബിന് കഴിഞ്ഞു.ഇത് യുണൈറ്റഡിന്‍റെ ഈ സീസണിലെ ആദ്യ ചാംപ്യന്‍സ് ലീഗ് വിജയം ആണ്.