എഫ്‌സി സാൽസ്‌ബർഗിനെ 2-1 ന് പരാജയപ്പെടുത്തി ഇന്‍റര്‍ മിലാന്‍
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി മല്‍സരത്തില്‍ ഇന്റർനാഷണൽ ഓസ്ട്രിയൻ ചാമ്പ്യൻമാരായ എഫ്‌സി സാൽസ്‌ബർഗിനെ 2-1 ന് പരാജയപ്പെടുത്തി ഇന്‍റര്‍ മിലാന്‍ ലീഗ് പട്ടികയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി.മൂന്നു മല്‍സരങ്ങളില്‍ നിന്നു ഏഴ് പോയിന്‍റ് നേടിയ റയല്‍ സോസിദാദ് ആണ് നിലവില്‍ ഗ്രൂപ്പ് ലീഡര്‍മാര്‍.

“യോഗ്യത നേടുന്നതിനുള്ള വളരെ പ്രധാനപ്പെട്ട വിജയം, ഞങ്ങൾ തോല്‍പ്പിച്ചത് ഒരു മികച്ച ഫൂട്ബോള്‍ കാഴ്ചവെച്ച ടീമിനെ ആണ്.ഈ ടീം പിച്ചില്‍ മികച്ച ക്യാരക്റ്റര്‍ ആണ് കാണിച്ചത്.ഞങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് ഞങ്ങൾക്കറിയാവുന്ന ഒരു ടീമിനെതിരെ ടീം മെറിറ്റ് കൊണ്ടാണ് ജയിച്ചത്.”മല്‍സരശേഷം ഇന്റർ കോച്ച് സിമോൺ ഇൻസാഗി സ്കൈ സ്‌പോർട്ടിനോട് പറഞ്ഞു.മിലാന് വേണ്ടി അലക്‌സിസ് സാഞ്ചസ് ,ഹക്കൻ കാൽഹാനോഗ്ലു എന്നിവര്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍ സാല്‍സ്ബര്‍ഗിന് വേണ്ടി ആശ്വാസ ഗോള്‍ പിറന്നത് ഓസ്കാർ ഗ്ലൂഖിന്‍റെ ബൂട്ടില്‍ നിന്നാണ്.