സീരി എയില്‍ ഇന്ന് യുവന്‍റ്റസ് – എസി മിലാന്‍ പോരാട്ടം
ഈ സീസണിലെ എട്ട് സീരി എ മത്സരങ്ങളിൽ ഏഴെണ്ണം ജയിച്ച എസി മിലാൻ തങ്ങളുടെ ചിര വൈരികള്‍ ആയ യുവന്റസുമായി ഏറ്റുമുട്ടുന്നു.സീരി എ യിലെ അടുത്തിടെ നടക്കുന്ന ഏറ്റവും ഗ്ലാമര്‍ പോരാട്ടം ആണിത്.തങ്ങളുടെ നഷ്ട്ടപ്പെട്ട പ്രതാപം എസി മിലാന്‍ തിരിച്ചെടുത്തപ്പോള്‍ യുവേക്ക് അവരുടെ ഫോം നഷ്ട്ടമായി.
നിലവില്‍ പതിനേഴ് പോയിന്റോടെ ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുവാന്‍റ്റസ് എങ്കിലും പിച്ചിനകത്തും പുറത്തും ഓല്‍ഡ് ലേഡി ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പോഗ്ബയുടെ മരുന്നടി കേസ്,ഫാഗിയൊളിയുടെ വാതുവെപ്പ് കേസ്,മാനേജ്മെന്‍റിനെതിരെ അഴിമതി കേസ് , എന്നിങ്ങനെ സീരി എയുടെ പ്രധാന നോട്ടപ്പുള്ളി ആയിരിക്കുകയാണ് യുവന്‍റ്റസ്.എസി മിലാന്‍ ആകട്ടെ ഇന്‍റര്‍ മിലാനുമായി സീരി എ കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ആണ്.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ഇന്‍ററിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താന്‍ എസി മിലാന് കഴിയും.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് സാന്‍ സിറോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.