ലാലിഗ ; ബാഴ്സലോണയുടെ എതിരാളി അത്ലറ്റിക്കോ ബിലിബാവോ
സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ബാഴ്സലോണ ഇന്ന് ബാസ്ക്ക് ടീം ആയ അത്ലറ്റിക്കോ ബിലിബാവോ ടീമിനെതിരെ കളിക്കും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ബാഴ്സയുടെ പുതിയ ഹോം സ്റ്റേഡിയമായ ഒളിമ്പിക് ലൂയിസ് കമ്പനിയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി അത്‌ലറ്റിക് അഞ്ചാം സ്ഥാനത്താണ്, അതേസമയം കറ്റാലൻ ക്ലബ് നിലവിൽ ലാ ലിഗ പട്ടികയിൽ മൂന്നാമതാണ്.
ഇന്നതെ മല്‍സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ബാഴ്സലോണക്ക് ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിയും.പരിക്കില്‍ നിന്നു രക്ഷ നേടി യമാല്‍,അലചാന്ദ്രോ ബാല്‍ഡേയ് എന്നിവര്‍ തിരിച്ചെത്തി എങ്കിലും സെർജി റോബർട്ടോ, ജൂൾസ് കൗണ്ടെ, റോബർട്ട് ലെവൻഡോസ്‌കി, റാഫിഞ്ഞ,ഫ്രെങ്കി ഡി ജോങ്, പെഡ്രി എന്നിവര്‍ എല്ലാം പരിക്കിന്റെ പിടിയില്‍ ആണ്.അടുത്ത ആഴ്ച്ച നടക്കാന്‍ പോകുന്ന എല്‍ ക്ലാസിക്കോയില്‍ റോബർട്ട് ലെവൻഡോസ്‌കി, റാഫിഞ്ഞ, പെഡ്രി എന്നിവര്‍ തിരിച്ചെത്തും.