വെസ്റ്റ് ഹാമിനെ തറപ്പറ്റിക്കാന്‍ ആസ്റ്റണ്‍ വില്ല
ഇന്ന് പ്രീമിയര്‍ ലീഗില്‍ ആകെ ഒരു മല്‍സരം മാത്രമേ ഉള്ളൂ.വെസ്റ്റ് ഹാം ആസ്റ്റണ്‍ വില്ല ടീമുകള്‍ ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് വില്ല പാര്‍ക്കില്‍ വെച്ച് ഏറ്റുമുട്ടും.ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് മുന്നോടിയായി നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിയുകയായിരുന്നു.
നിലവില്‍ പതിനാറു പോയിന്‍റുള്ള ആസ്റ്റണ്‍ വില്ല ആറാം സ്ഥാനത്തും പതിനാല് പോയിന്‍റുള്ള വെസ്റ്റ് ഹാം ലീഗ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തുമാണ്.ഇന്നതെ മല്‍സരത്തില്‍ ആര് ജയിക്കുന്നുവോ അവര്‍ക്ക് ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ കഴിയും.അതിനാല്‍ ഇരു കൂട്ടരും തമ്മില്‍ ഉള്ള പോരാട്ടം വളരെ ശക്തം ആയിരിക്കും.കഴിഞ്ഞ സീസണില്‍ തൊട്ടടുത്ത് വെച്ച് യൂറോപ്പിയന്‍ യോഗ്യത നഷ്ട്ടപ്പെട്ട വില്ല ഈ സീസണില്‍ എന്തു വില കൊടുത്തും അത് നേടാനുള്ള ഒരുക്കത്തില്‍ ആണ്.ഉനായ് എമറിക്ക് കീഴില്‍ ഇതുവരെ കാണാത്ത ആസ്റ്റണ്‍ ടീമിനെ ആണ് കാണുന്നത്.ബ്രേക്കിന് മുന്‍പെ കരുത്തര്‍ ആയ ബ്രൈട്ടനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ആണ് വില്ല തോല്‍പ്പിച്ചത്.