റയലിനെ സമനിലയില്‍ തളച്ച് സെവിയ്യ
ഡേവിഡ് അലബയുടെ സെൽഫ് ഗോളിൽ ആതിഥേയർക്ക് ലീഡ് നൽകിയതിന് ശേഷം ഡാനി കര്‍വഹാളിന്‍റെ ഹെഡര്‍ ഗോളിലൂടെ സമനില നേടി റയൽ മാഡ്രിഡ്.10 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി മാഡ്രിഡ് തന്നെ ആണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.ഇന്നതെ മല്‍സരത്തില്‍ ബാഴ്സലോണ അത്ലറ്റിക്ക് ബിലിബാവോക്കെതിരെ ജയം നേടിയാല്‍ റയലും ബാഴ്സയും തമ്മില്‍ ഉള്ള പോയിന്‍റ് വിത്യാസം ഒന്നായി കുറയും.
/cdn.vox-cdn.com/uploads/chorus_image/image/72780683/1737956204.0.jpg)
തുടക്കം മുതല്‍ക്ക് തന്നെ മികച്ച രീതിയില്‍ കളിച്ചു എങ്കിലും ഗോള്‍ കണ്ടെത്താന്‍ റയലിന് കഴിഞ്ഞില്ല.ആദ്യ പകുതിയില്‍ വാല്‍വറഡേയ്,ജൂഡ് ബെലിങ്ഹാം എന്നിവര്‍ നേടിയ ഗോള്‍ റഫറി റദ്ദ് ചെയ്തത് റോയല്‍ വൈറ്റ്സിന് വലിയ തിരിച്ചടിയായി.രണ്ടാം പകുതിയില്‍ റയലിനെതിരെ തിരിച്ചടിക്കാന്‍ തുടങ്ങിയ സേവിയ്യ പിച്ചില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ തുടങ്ങി.അതിന്‍റെ ഫലമായിരുന്നു ആല്‍ബയുടെ ഓണ്‍ ഗോള്‍.