ജൈത്രയാത്ര തുടരാന്‍ റയല്‍ മാഡ്രിഡ് !!!!!!
ശനിയാഴ്ച വൈകുന്നേരം സെവിയ്യയിലേക്കുള്ള ഒരു യാത്രയോടെ ലാ ലിഗ കാമ്പെയ്‌ൻ പുനരാരംഭിക്കുമ്പോൾ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് തങ്ങളുടെ ലീഡ് വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തില്‍ ആണ്.ലോസ് ബ്ലാങ്കോസ് നിലവിൽ അവരുടെ ആദ്യ ഒമ്പത് മത്സരങ്ങളിൽ നിന്ന് 24 പോയിന്റ് നേടി ലീഗില്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്.
മികച്ച ഫോമില്‍ കളിക്കുന്നു എന്നത് മാത്രം അല്ല പുതിയ സൈനിങ് ആയ ജൂഡ് ബെലിങ്ഹാമിന്‍റെ മിന്നും ഫോമാണ് റയല്‍ ആരാധകര്‍ക്ക് ആവേശം പകരുന്നത്.ഇത് കൂടാതെ പരിക്ക് കഴിഞ്ഞെത്തിയ വിനീഷ്യസ് ജൂണിയറുടെ സാന്നിധ്യവും ഈ റയല്‍ ടീമിനെ കൂടുതല്‍ കരുത്തര്‍ ആക്കുന്നു.മറുവശത്ത് സെവിയ്യ മോശം ഫോമില്‍ ആണ് നിലവില്‍.വെറും എട്ട് പോയിന്‍റ് ഉള്ള അവര്‍ പതിനാലാം സ്ഥാനത്താണ്.പഴയ കോച്ചിനെ പുറത്താക്കിയ മാനേജ്മെന്‍റ് ഡീഗോ അലോൻസോയേ ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിച്ചിരുന്നു.കൂടാതെ റയല്‍ ഇതിഹാസം ആയ റാമോസ് തന്‍റെ പഴയ ടീമിനെതിരെ കളിക്കുന്നു എന്നതും ആരാധകരെ ആവേശത്തില്‍ ആഴ്ത്തുന്നു.ഇന്ന് ഇന്ത്യന്‍ സമയം പത്ത് മണിക്ക് ആണ് കിക്കോഫ്.