കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രബീർ ദാസിനെ എഐഎഫ്എഫ് അച്ചടക്ക സമിതി മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കി
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കളിക്കാരനായ പ്രബീർ ദാസിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അച്ചടക്ക സമിതി മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്പെൻഷൻ നൽകി. ഒക്ടോബർ എട്ടിന് മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിനിടെ റഫറിക്കെതിരെ മോശമായി പെരുമാറിയത്തിന് ആണ് അദ്ദേഹത്തിന് സസ്പെന്ഷന് ലഭിച്ചത്.

നാടകീയമായ മല്‍സരത്തില്‍ യോയൽ വാൻ നീഫിനും മിലോഷ് ഡ്രിൻചിക്കിനും റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.തൽഫലമായി, എഐഎഫ്എഫ് അച്ചടക്ക സമിതി ഇരുവരേയും മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു.പ്രബീര്‍ ദാസിന്റെ അഭാവം കേരള ടീമിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.സസ്പെൻഷൻ കാരണം മിലോസ് ഡ്രിൻസിച്ചിന്റെ സേവനം ബ്ലാസ്ട്ടേഴ്സിന് ലഭിക്കുകയില്ല,സെന്റർ ബാക്ക്, മാർക്കോ ലെസ്കോവിച്ച് പരിക്കില്‍ നിന്ന് മുക്തി നേടി വരുകയാണ്.ഇത് കൂടാതെ ജീക്സൺ സിംഗ് തൗനോജം, ഐബൻഭ ദോഹ്ലിംഗ് എന്നിവരും പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.ഈ സമയത്ത് പ്രബീര്‍ ദാസിന്റെ സസ്പെന്ഷന് കേരള ബ്ലാസ്റ്റേഴ്സിനെ അവതാളത്തില്‍ ആക്കിയിരിക്കുകയാണ്.